പുണെ: ബംഗാളിനെ ഇന്നിങ്സിനും 26 റൺസിനും തോൽപിച്ച് ഗൗതം ഗംഭീറിെൻറ ഡൽഹി രഞ്ജി ട്രോഫി ഫൈനലിൽ. ഒന്നാം ഇന്നിങ്സിൽ 286 റൺസെടുത്ത് പുറത്തായ ബംഗാളിനെതിരെ, ഡൽഹി ഒാപണർമാരായ കുനാൽ ചന്ദേല (113), ഗൗതം ഗംഭീർ (127) എന്നിവരുടെ സെഞ്ച്വറി മികവിൽ 398 റൺസെടുത്തു. 112 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ശേഷമായിരുന്നു ഡൽഹി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പുറത്തായത്. മറുപടി ഇന്നിങ്സിനിറങ്ങിയ ബംഗാളിനെ 24.4 ഒാവറിൽ 86 റൺസിൽ എറിഞ്ഞിട്ട് മൂന്നു ദിനംകൊണ്ട് കളിയും തീർപ്പാക്കി. 21 റൺസെടുത്ത സുദീപ് ചാറ്റർജിയാണ് ബംഗാളിെൻറ ടോപ് സ്കോറർ.
വിദർഭ പൊരുതുന്നു കൊൽക്കത്ത: രഞ്ജി രണ്ടാം സെമിയിൽ കർണാടക-വിദർഭ പോരാട്ടം ആവേശകരമായി മുന്നോട്ട്. മൂ ന്നാം ദിനം കളി അവസാനിക്കുേമ്പാൾ രണ്ടാം ഇന്നിങ്സിൽ വിദർഭ നാലിന് 195 റൺസെടുത്തു. സ്കോർ: വിദർഭ 185, 195/4. കർണാടക 301. ഒന്നാം ഇന്നിങ്സിൽ വിദർഭയെ 185ന് ചുരുട്ടിക്കെട്ടി 116 റൺസിെൻറ ലീഡ് പിടിച്ച കർണാടകക്ക് പക്ഷേ, രണ്ടാം ഇന്നിങ്സിൽ പിടിവിട്ടു. ഗണേഷ് സതീഷ് (71 നോട്ടൗട്ട്), വൻഖാഡെ (49) എന്നിവരുെട മികവിലാണ് വിദർഭയുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.