മുംബൈ: ഐ.പി.എല്ലിൽ കളിക്കുന്ന രണ്ടാം കശ്മീരുകാരനായി മുംബൈ ഇന്ത്യൻസിെൻറ 17 കാരൻ റാസിക് സലാം. വലങ്കയ്യൻ മീഡിയം പേസറായ സലാം ഡൽഹി ക്യാപിറ്റലിനെതിരായ മത്സരത്തിൽ മുംബൈയുടെ ഒാപണിങ് ബൗളറായി അരങ്ങേറ്റം കുറിച്ചു. ആദ്യ പന്തുതന ്നെ നോബാൾ ആയെങ്കിലും, പതറാതെ എറിഞ്ഞ സലാം ഒാവറിൽ ആറു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
കശ്മീരിലെ കുൽഗാം ജില്ലക്കാരനായ കൗമാരക്കാരനെ ലേലത്തിൽ 20 ലക്ഷത്തിനാണ് മുംൈബ സ്വന്തമാക്കിയത്. നേരേത്ത, പുണെ വാരിയേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി കളിച്ച പർവേസ് റസൂലാണ് ഐ.പി.എല്ലിലെ ആദ്യ കശ്മീരുകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.