ദുബൈ: ആജീവനാന്ത വിലക്കിനെതിരെ പോരാടാനാണ് തീരുമാനമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യയിൽ കളിക്കാൻ വിലക്കിയാൽ മറ്റ് അന്താരാഷ്ട്ര ടീമുകൾക്കുവേണ്ടി ക്രീസിലിറങ്ങുന്നത് ആലോചിക്കുമെന്നും തനിക്കെതിരെ ബി.സി.സി.െഎ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു.
‘‘കുറ്റം ചെയ്തെന്ന് ഒരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് പുറത്തുനിർത്തുേമ്പാൾ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള താരങ്ങളെ ലളിതമായ ശിക്ഷകൾ നൽകി കളിക്കാൻ അനുവദിക്കുന്നു. ഇത്ര കാലവും ബി.സി.സി.െഎക്കെതിരെ അപ്പീൽ മാത്രമേ നൽകിയിട്ടുള്ളൂ. ഇനി നിയമ ഉപദേശം തേടി കേസുമായി മുന്നോട്ടു പോവാനാണ് തീരുമാനം. കുറ്റക്കാരെ പൂവിട്ടു പൂജിക്കുകയും നിരപരാധിയായ തന്നെ വേട്ടയാടുകയും ചെയ്യുകയാണ്’’ -ശ്രീശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.