സിഡ്നി: ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഒന്നാമനായ ഓസ്ട്രേലിയൻ പേസ്ബൗളർ പാറ്റ് കമ്മിൻസ് തൻെറ മനസ്സ്തുറ ന്നു. ആസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻെറ ഇൻസ്റ്റഗ്രാം ചോദ്യോത്തര പരിപാടിയിലാണ് പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ച ബാറ്റ്സ്മാനെ കമ്മിൻസ് വെളിപ്പെടുത്തിയത്.
ഞാൻ തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരാളെയാണ്. ഇന്ത്യയുടെ ചേതേശ്വർ പൂജാരയാണ് അത്. കഴിഞ്ഞ പര്യടനത്തിൽ അദ്ദേഹത്തിന് പന്തെറിഞ്ഞു പുറം ഭാഗം വേദനിച്ചു. പരമ്പരയിൽ ഉടനീളം അദ്ദേഹം തകർപ്പൻ ഫോമിലായിരുന്നു. മികച്ച ഏകാഗ്രതയുള്ള താരമാണ് അദ്ദേഹം.
അദ്ദേഹത്തെ പുറത്താക്കുക എന്നത് അതി കഠിനമാണ്. ടെസ്റ്റ്ക്രിക്കറ്റിലെ ഏറ്റവും കഠിനമായ വിക്കറ്റ് അദ്ദേഹത്തിേൻറതാണെന്ന് ഞാൻ കരുതുന്നു -കമ്മിൻസ് കൂട്ടിച്ചേർത്തു.
കോഹ്ലിയുടെ നേതൃത്വത്തിൽ 2018-19 സീസണിൽ പര്യടനത്തിനെത്തിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻമണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. നാലുമത്സരങ്ങളിൽ നിന്നും 521 റൺസെടുത്ത പൂജാരയാണ് അന്ന് ഇന്ത്യൻ ബാറ്റിങിനെ നയിച്ചത്. മൂന്ന് സെഞ്ചുറികളും പൂജാര കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.