സിഡ്നി: മുൻ നായകൻ റിക്കി പോണ്ടിങ്ങിനെ ആസ്ട്രേലിയൻ ട്വൻറി20 ടീമിെൻറ അസിസ്റ്റൻറ് കോച്ചായി നിയമിച്ചു. ഇംഗ്ലണ്ടും ന്യൂസിലൻഡും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ടീമിെൻറ സഹപരിശീലകനായാണ് പുതിയ നിയോഗം. ബിഗ്ബാഷ്, െഎ.പി.എൽ ലീഗുകളിലെ കോച്ചിങ് പരിചയവുമായാണ് പോണ്ടിങ് ദേശീയ ടീമിെൻറ ഭാഗമാവുന്നത്. ഇടക്കാലത്ത് ശ്രീലങ്കൻ പര്യടനത്തിനുള്ള ആസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്നു. ഡാരൻ ലെഹ്മാനാണ് മുഖ്യ കോച്ച്. 2019 ലോകകപ്പിനുശേഷം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് ലെഹ്മാൻ പ്രഖ്യാപിച്ചതോടെ പകരക്കാരെ തേടുന്ന ആസ്ട്രേലിയ പരീക്ഷണാടിസ്ഥാനത്തിലാണ് മുൻ നായകനെ കോച്ചിങ് സംഘത്തിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.