രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരായ ഫൈനലിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഡൽഹി താരം റിഷാബ് പന്ത്. രഞ്ജി ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. 20 വയസ്സും 86 ദിവസവുമാണ് പന്തിൻെറ പ്രായം.
22 വർഷമായി സചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള റെക്കോർഡാണ് പന്ത് മറികടന്നത്. 1992-95 കാലത്ത് മുംബൈയെ ഫൈനലിൽ നയിക്കുമ്പോൾ 21 വയസ്സും 337 ദിവസവുമായിരുന്നു സചിൻെറ പ്രായം. സചിന് 22ാം വയസ്സ് തികയാൻ ഒരു മാസം ശേഷിക്കെ മാർച്ച് 27ന് ആയിരുന്നു അന്നത്തെ മത്സരം.
ആ സീസണിൽ 122.28 ശരാശരിയിൽ 856 റൺസാണ് സച്ചിൻ നേടിയത്. അഞ്ച് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പഞ്ചാബിനെതിരെ 140 ഉം 139 ഉം റൺസ് സചിൻ നേടിയിരുന്നു. ഡൽഹിക്കായി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പന്തിന് 55.62 ആണ് ശരാശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.