ബംഗളൂരു: വരും സീസൺ രഞ്ജി ട്രോഫിയിൽ കേരളത്തിനു കളിക്കാൻ തയാറായ റോബിൻ ഉത്തപ്പക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷെൻറ അനുമതി. 15 വർഷത്തെ കരാർ അവസാനിപ്പിച്ചാണ് കർണാടക ഇന്ത്യൻ താരത്തിന് ഇതര സംസ്ഥാനത്തിനായി കളിക്കാൻ അനുമതി നൽകുന്നത്. കർണാടക അണ്ടർ 14 ടീമിൽ കളിച്ച് തുടങ്ങി വിവിധ ടീമുകൾക്കായി ബാറ്റേന്തിയ ഉത്തപ്പ ഇന്ത്യൻ ടീമിൽ വരെ ഇടം നേടി. 46 ഏകദിനവും 13 ട്വൻറി20യും കളിച്ചിരുന്നു. കർണാടകക്കായി 15 വർഷത്തിനിടെ 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.