തിരുവനന്തപുരം: പരിമിത ഒാവർ ക്രിക്കറ്റിൽ കേരള ടീമിെൻറ നായകനായി മുൻ ഇന്ത്യൻതാര ം റോബിൻ ഉത്തപ്പയെ നിയമിച്ചു. കഴിഞ്ഞ രണ്ടുവർഷമായി സചിൻ ബേബിക്കു കീഴിൽ കളിക്കുന്ന കേരളം രഞ്ജിയിൽ ക്വാർട്ടർ, സെമി ബെർത്തുകൾ സ്വന്തമാക്കിയിരുന്നുവെങ്കിലും പരിമിത ഒാവർ മത്സരങ്ങളിൽ വേണ്ടത്ര ശോഭിക്കാനായിരുന്നില്ല.
അടുത്ത മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും (ഏകദിനം) ശേഷം നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും (ട്വൻറി20) ഉത്തപ്പയുെട ക്യാപ്റ്റൻസി വീക്ഷിച്ചശേഷമാകും രഞ്ജി ട്രോഫി നായകെൻറ കാര്യത്തിൽ തീരുമാനമെടുക്കുക.
കഴിഞ്ഞ മാസം ബംഗളൂരുവിൽ നടന്ന തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെൻറിൽ ഹിമാചൽപ്രദേശിനെതിരെ കേരളത്തെ നയിച്ചത് ഉത്തപ്പയായിരുന്നു. കർണാടക, സൗരാഷ്ട്ര ടീമുകൾക്കുവേണ്ടി കളിച്ചശേഷമാണ് ഉത്തപ്പ സീസണിൽ കേരളത്തിനായി ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.