രോ​ഹി​ത്​ അ​മ്പ​​യ​റോ​ട്​ ക​യ​ർ​ത്തി​ല്ലെ​ന്ന്​ ഹ​ർ​ഭ​ജ​ൻ

മുംബൈ: പുണെക്കെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ ചോദ്യംചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ അമ്പയറോട് കയർത്തിട്ടില്ലെന്നും വൈഡ് നിയമത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നുവെന്നും ടീമിലെ സഹകളിക്കാരനായ ഹർഭജൻ സിങ്. അവസാന ഒാവർ എറിയാൻ ജയദേവ് ഉനദ്കട് എത്തുേമ്പാൾ ആറു പന്തിൽ ജയിക്കാൻ വേണ്ടത് 17 റൺസ്. ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായി. അടുത്ത പന്ത് രോഹിത് ശർമ സിക്സറിലേക്ക് പറത്തി. ജയിക്കാൻ നാലു പന്തിൽ 11 റൺസ്.

മൂന്നാമത്തെ പന്ത് ഒാഫ് സൈഡിലിറങ്ങി ഷഫിൾ ചെയ്യാൻ ശ്രമിക്കുന്നത് മനസ്സിലാക്കിയ ഉനദ്കട് എറിഞ്ഞത് ഒാഫ് സ്റ്റംപിനു പുറത്ത് വൈഡ് ലൈനും കടന്ന്. പക്ഷേ, പന്ത് കളിക്കാതെ വിട്ട കാരണത്താൽ  അമ്പയർ എസ്. രവി വൈഡ് വിളിക്കാൻ കൂട്ടാക്കിയില്ല. നിരാശനായ രോഹിത് അമ്പയർക്കുനേരേ നടന്നുവന്ന്  പ്രതിഷേധമറിയിക്കുകയായിരുന്നു. സ്ക്വയർ ലെഗ് അമ്പയർ എ. നന്ദകിഷോറും ഇടപെട്ടാണ് രോഹിതിനെ തിരിച്ചയച്ചത്.

നാലാമത്തെ പന്തിൽ രോഹിത് പുറത്തായി. അഞ്ചാം പന്തിൽ മക്ലനാഗൻ റണ്ണൗട്ടുമായി. അവസാന പന്ത് ഹർഭജൻ സിക്സറിന് പറത്തിയെങ്കിലും മൂന്നു റൺസിന് തോൽവി വഴങ്ങേണ്ടിവന്നു.‘‘ഒാഫ് സ്റ്റംപിനു പുറത്ത് വളരെ അകന്നാണ് പന്ത് പോയത്. അത് വൈഡാണോ എന്നറിയില്ല. അമ്പയർക്കുനേരേ കയർക്കുകയായിരുന്നില്ല. വൈഡിെൻറ നിയമത്തെക്കുറിച്ച് ചോദിക്കുകയാണ് രോഹിത് ചെയ്തത്. എന്തുകൊണ്ടാണ് വൈഡ് വിളിക്കാതിരുന്നതെന്ന് ചോദിക്കുക മാത്രമാണുണ്ടായത്’’ -ഹർഭജൻ മാധ്യമ  പ്രവർത്തകരോട് വിശദീകരിച്ചു. നിയമം ലംഘിച്ച് അമ്പയറോട് കയർത്തതിന് രോഹിതിന് മാച്ച് ഫീയുടെ 50 ശതമാനം ശിക്ഷ വിധിച്ചു.

Tags:    
News Summary - rohit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.