ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൻെറ വിവിധ തുറകളിൽ നിന്ന് ആശംസകൾ പ്രവഹിക്കുകയാണ്. ലോകം കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന വേളയിൽ ആഘോഷം വേണ്ടെന്ന് മാസ്റ്റർ ബ്ലാസ്റ്റർ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബർത്ത്ഡേ സചിൻ’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങ് .
2008ൽ ഇംഗ്ലണ്ടിനെതിരെ സചിൻ നേടിയ 41ാം ടെസ്റ്റ് സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ലിറ്റിൽ മാസ്റ്റർക്ക് ജന്മദിന സന്ദേശം കൈമാറിയത്. സചിൻെറ കരിയറിലെ ഏറ്റവും മികച് ച ഇന്നിങ്സുകളിലൊന്നായ അത് മുംബൈ ഭീകരാക്രമണത്തിലെ ഇരകൾക്കാണ് അദ്ദേഹം സമർപ്പിച്ചത്.
As the Master Blaster @sachin_rt turns 47, we relive one of his glorious knocks against England in 2008.
— BCCI (@BCCI) April 23, 2020
He dedicated this ton - 41st in Test cricket, to the victims of 26/11 Mumbai terror attack.
Here's wishing the legend a very happy birthday #HappyBirthdaySachin pic.twitter.com/dgBdlbCtU7
ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണ് സചിന് ആശംസയുമായി എത്തിയ പ്രമുഖരിൽ ഒന്നാമൻ. ശേഷം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, അജിത് അഗാർക്കർ, ഹർഭജൻ സിങ്, ഗൗതം ഗംഭീർ എന്നിവരും ബോക്സിങ് താരം വിജേന്ദർ സിങും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായെത്തി.
Happy birthday to the man whose passion for the game of cricket has inspired many. Wishing you an amazing year ahead paaji. @sachin_rt pic.twitter.com/Mj7tE9evHg
— Virat Kohli (@imVkohli) April 24, 2020
After 25yrs in cricket Ive decided to move on. Cricket has given me everythin I have.ThankU 4being a part of this journey.This game taught me how to fight,how to fall,to dust off,to get up again n move forward. It has been a lovely journey. See you on the other side #SteppingOut pic.twitter.com/x3wOhoXcLv
— yuvraj singh (@YUVSTRONG12) June 10, 2019
To, someone who changed the dynamics of the game and made generations fall in love with the sport. A legend and one of the nicest human beings, happy birthday @sachin_rt paji!
— Mohammad Kaif (@MohammadKaif) April 24, 2020
There won’t be another #HappyBirthdaySachin pic.twitter.com/PFreyi7ixx
സചിൻെറ പ്രിയപ്പെട്ട ഇന്നിങ്സുകളുടെ വിഡിയോയും ചിത്രങ്ങളും മീമുകളും പങ്കുവെച്ച് ആരാധകരും ആഘോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.