ന്യൂഡൽഹി: രാജ്യസഭയിൽ വ്യാഴാഴ്ച പ്രസംഗിക്കാൻ കഴിയാത്തതിെൻറ ക്ഷീണം തീർത്ത് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെൻണ്ടുൽക്കർ. ഫേസ്ബുക്ക് ലൈവിലൂടെ രാജ്യസഭയിൽ പറയാനിരുന്ന പ്രസംഗം സചിൻ പങ്കുവെക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിപക്ഷ ബഹളം മൂലം സചിന് രാജ്യസഭയിൽ പ്രസംഗിക്കാൻ സാധിച്ചിരുന്നില്ല.
കായിക മേഖലയെ സ്നേഹിക്കുന്ന രാഷ്ട്രത്തിൽ നിന്ന് കളിക്കുന്ന രാഷ്ടമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ആഗ്രഹമാണ് സചിൻ പ്രസംഗത്തിൽ പങ്കുവെക്കുന്നത്. യുവാക്കൾ കായികക്ഷമത കൈവരിക്കേണ്ടതിെൻറ ആവശ്യകതയും സചിൻ ചൂണ്ടിക്കാട്ടി.
പ്രമേഹത്തിലെ ലോക തലസ്ഥാനമായി ഇന്ത്യ മാറി. ഇത് രാജ്യത്തിന് സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കായികക്ഷമത കൈവരിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ മറികടക്കാമെന്നും സചിൻ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച തെൻറ രാജ്യസഭയിലെ കന്നി പ്രസംഗത്തിനായി സചിൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ പാകിസ്താൻ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ സചിന് പ്രസംഗിക്കാൻ സാധിക്കാതെ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.