ന്യഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം ഇരട്ടിയാക്കാൻ നീക്കം. ദേശീയ താരങ്ങളോടൊപ്പം സംസ്ഥാന താരങ്ങളുടെയും ശമ്പളം ഉയർത്തിയേക്കുമെന്നാണ് സൂചന.
സുപ്രീം കോടതി നിയമിച്ച വിനോദ് റായ്യുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒാഫ് അഡ്മിനിസ്റ്റേറ്റേഴ്സാണ് (സി.ഒ.എ) നിലവിലെ ശമ്പളതുകയായ 180 കോടിയോടൊപ്പം അടുത്ത സീസൺ മുതൽ 200 കോടി രൂപ കൂടി ചേർക്കാനുള്ള നിർദേശം അവതരിപ്പിച്ചത്. ബി.സി.സി.െഎയുടെ ജനറൽ ബോഡിയിൽ വിഷയം ചർച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.
ക്രിക്കറ്റ് താരങ്ങളിലൂടെയാണ് ബി.സി.സി.െഎ വലിയ വരുമാനം ഉണ്ടാക്കുന്നതെന്നും, താരങ്ങളുടെ ശമ്പളം വർധിപ്പിക്കാനുള്ള ഫണ്ട് അവരുടെ കയ്യിലുണ്ടെന്നും മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. എം.എസ് ധോനി, വിരാട് കോഹ്ലി, രവി ശാസ്ത്രി എന്നിവർ ശമ്പള വർധന ബി.സി.സി.െഎയുടെ മുമ്പിൽ നേരത്തെ ഉയർത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഷിക ശമ്പളം ഉയർത്തിയാൽ അത് ഏറ്റവും ഉപകാരപ്പെടുക സംസ്ഥാന താരങ്ങൾക്കായിരിക്കും. ദേശീയ താരങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമായ ശമ്പളമാണവർക്ക് ലഭിക്കുന്നത്. പ്രത്യേക ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരങ്ങൾക്കും വരുമാന വർധനവുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.