കറാച്ചി: പാകിസ്താൻ വനിത ടീം മുൻ ക്യാപ്റ്റൻ സന മിർ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വ ിരമിച്ചു. 15 വർഷം നീണ്ട കരിയറിനൊടുവിൽ 34ാം വയസ്സിലാണ് വിരമിക്കൽ. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരേപോലെ മികവ് തെളിയിച്ച സന 2009 മുതൽ 2017 വരെ നീണ്ടകാലം പാക് ടീമിെൻറ നായികയായിരുന്നു.
2005ൽ പാക് ടീമിൽ അരങ്ങേറ്റം കുറിച്ച ഇവർ, 120 ഏകദിനവും 106 ട്വൻറി20യും കളിച്ചു. ഏകദിനത്തിൽ 1630 റൺസും 151 വിക്കറ്റും നേടി. ട്വൻറി20യിൽ 802റൺസും 89 വിക്കറ്റും സ്വന്തംപേരിൽ കുറിച്ചു. 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരക്കു പിന്നാലെ ടീമിൽ നിന്നും പിൻവാങ്ങിയ സന മിറിന് കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിൽ തിരിച്ചെത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.