കൊച്ചി: വാതുവെപ്പ് കേസിൽ ശ്രീശാന്തിെൻറ ആജീവനാന്തവിലക്ക് നീക്കിയതിെൻറ ആഹ്ലാദത്തിൽ കുടുംബം. വിലക്ക് നീക്കിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഭാര്യ ഭുവനേശ്വരി പറഞ്ഞു. ബി.സി.സി.െഎ നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷിക ്കുന്നത്. ശ്രീക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി ഉത്തരവിെൻറ പ്രതികരണംതേടി വീട്ടിലെത ്തിയ മാധ്യമപ്രവർത്തകരോട് ഭുവനേശ്വരി പറഞ്ഞു.
ശ്രീശാന്തിനെ സ്നേഹിക്കുകയും അവനുവേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായി മാതാവ് സാവിത്രി ദേവിയും പ്രതികരിച്ചു. അഞ്ചുവർഷത്തിലേറെയായി വലിയ വേദനയാണ് ശ്രീയും കുടുംബാംഗങ്ങളും അനുഭവിച്ചത്. വല്ലാത്ത അവസ്ഥയിലായിരുന്നു ശ്രീശാന്ത്. എന്നാൽ, ഉള്ളുനീറുേമ്പാഴും ദുഃഖം ഉള്ളിലൊതുക്കി അവൻ ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇേപ്പാൾ കോടതിവിധിയിലൂടെ ഇതിൽനിന്നെല്ലാം മോചനമുണ്ടായിരിക്കുന്നു. ഇത് വളരെ ആശ്വാസകരമാണ്. ദൈവത്തിന് നന്ദിപറയുന്നതായും അവർ പറഞ്ഞു. അങ്കമാലിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സാവിത്രി ദേവി.
ഡൽഹിയിലായിരുന്ന ശ്രീശാന്ത് വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തി. നെടുമ്പാശ്ശേരിയിൽ ശ്രീശാന്തിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമൊക്കെയായി വലിയ സംഘം കാത്തുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.