മുംബൈ: ക്രിക്കറ്റ് മൈതാനങ്ങളിൽ ഫാസ്റ്റ് ബൗളർമാരുടെ വജ്രായുധമാണ് ഉമിനീര് പുര ട്ടി സ്വിങ് ചെയ്യിക്കൽ. ഉമിനീര് പുരട്ടി ടവൽ ഉപയോഗിച്ചും പാൻറ്സിലും തുടച്ച് മിന ുസപ്പെടുത്തി ബാറ്റ്സ്മാനെ കബളിപ്പിക്കുന്ന പഴയ തന്ത്രങ്ങൾക്കു പക്ഷേ, കോവിഡ് അനന്തര കാലത്ത് പൂട്ടുവീഴും. വൈറസ് ഭീതി അടുത്തെങ്ങും വിട്ടുമാറില്ലെന്നുറപ്പായതോടെ ഇനി കളി പുനരാരംഭിച്ചാലും പന്തെറിയുന്നതിനിടെ അറിയാതെ ഉമിനീര് പുരട്ടി പന്ത് മിനുസപ്പെടുത്തൽ നടക്കില്ല.
2018ലെ പന്ത് ചുരണ്ടൽ വിവാദത്തിനുശേഷം പന്തിനുമേൽ നടക്കുന്ന ഏതുതരം ‘അഭ്യാസ’ങ്ങളും കൃത്യമായ കാമറക്കണ്ണിലാണ്. എന്നിട്ടും ഉമിനീരോ വിയർപ്പോ ഉപയോഗിച്ച് മിനുസപ്പെടുത്തൽ അനുവദിച്ചിരുന്നു. അതാണ് വിലക്കിനരികെ നിൽക്കുന്നത്. ട്വൻറി 20 മത്സരങ്ങൾ സജീവമായതോടെ ബാറ്റ്സ്മാെൻറ കളിയാണിപ്പോൾ ക്രിക്കറ്റ്. ഉമിനീര് പുരട്ടുന്നതിന് വിലക്ക് വരുന്നതോടെ ഫാസ്റ്റ് ബൗളർമാർ നന്നായി തല്ലുവാങ്ങും.
കളിക്കിടെ ഇനി വിയർപ്പ് ഉപയോഗിച്ച് മാത്രമായിരിക്കും പന്ത് തുടക്കാൻ അനുമതിയുണ്ടാവുകയെന്ന് മുൻ പേസർ വെങ്കിടേഷ് പ്രസാദ് പറയുന്നു. അതാകട്ടെ, ബൗളർമാർക്ക് അഗ്നിപരീക്ഷയുമാകും. നേരത്തെ, ദക്ഷിണാഫ്രിക്കൻ പരമ്പര കഴിഞ്ഞ മാസം ആരംഭിക്കാനിരിക്കെ സമാന ആവശ്യവുമായി ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ രംഗത്തെത്തിയിരുന്നു. കൂടുതൽപേർ പിന്തുണച്ച് രംഗത്തുവന്നില്ലെങ്കിലും വൈറസ് ബാധയെ തുടർന്ന് കളിതന്നെ ഉപേക്ഷിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.