മുതിർന്ന കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നുവെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. കാരണം പോലും വ്യക്തമാക്കാതെയാണ് തന്നെ ടീമില്‍ നിന്ന് പുറത്താക്കിയതെന ്നും അദ്ദേഹം പറഞ്ഞു. ആജ് തക് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.
ടീമിന് വ േണ്ടിയാണ് കളിക്കുന്നത്. എത്ര വലിയ താരമാണ് എന്നത് അവിടെ വിഷയമല്ല. നമ്മള്‍ നന്നായി പെര്‍ഫോം ചെയ്യുന്നു, വീട് ടിലേക്ക് മടങ്ങുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ടീമില്‍ അവസരം നല്‍കാതിരിക്കുന്നു. എന്തുകൊണ്ട് ഒഴിവാക്കി എന് നതിനുള്ള കാരണം കൂടി വ്യക്തമാക്കണം. എന്താണ് എന്നിലുള്ള കുറവ് എന്ന് നിങ്ങള്‍ പറയണം.
കുറവെന്താണെന്ന് പറഞ്ഞാല്‍ ഞാന്‍ കഠിനാധ്വാനം ചെയ്യാം. ഏത് കാര്യത്തിലാണ് ഞാന്‍ കഠിനാധ്വാനം ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞേ തീരു. എന്തെങ്കിലും പറയാതെ എങ്ങനെയാണ് അയാള്‍ മെച്ചപ്പെടുക ? റെയ്‌ന ചൂണ്ടിക്കാണിക്കുന്നു.
2018 ജൂലായിൽ ഇംഗ്ലണ്ടിനെതിരെ ആണ് റെയ്‌ന അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2019 ആഗസ്തിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് റെയ്‌ന ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. എന്നാൽ താരം നിലവിൽ ഫോം തിരിച്ചുപിടിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം.
നിങ്ങൾ രഞ്ജി കളിക്കുേമ്പാൾ ആരും കളികാണാൻ വരില്ല. പിന്നാലെ െഎ.പി.എല്ലിന് വേണ്ടി കാത്തിരിക്കും. കാരണം അവിടെ ലോകോത്തര ബൗളർമാരെ നേരിടാം. ഫ്രാഞ്ചൈിസികളിൽ നിന്ന് കോടികൾ ലഭിക്കുേമ്പാൾ എല്ലാ കളിയിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. അവിടെ സമ്മർദ്ദം വളരെ വലുതാണ്. ടി20 മത്സരങ്ങൾ എളുപ്പമുള്ളതല്ല. അവിടെ ചിന്തിക്കാൻ പോലും സമയമില്ല. െഎ.പി.എല്ലിൽ പരിക്കേറ്റാൽ പിന്നെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സമയം ലഭിക്കില്ല.
തെൻറ അനുഭവത്തിൽ നിന്ന് പഠിച്ചെന്നും ഭാവിയിൽ എന്നെങ്കിലും താൻ ഇന്ത്യൻ ടീമിെൻറ സെലക്ടർ ആവുമെങ്കിൽ ഒരു താരത്തെ ടീമിലെടുക്കാത്തതിെൻറ കാരണം എന്തായാലും അയാളെ ബോധ്യപ്പെടുത്തുമെന്നും റെയ്‌ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.