റോം: സീരി എയിലെ അവസാന മത്സരത്തിൽ സസോളോയെ തോൽപിച്ച് അത്ലാൻറക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത. ക്ലബ് ചരി ത്രത്തിൽ ഇതാദ്യമായാണ് യൂറോപ്പിലെ ഗ്ലാമർ പോരാട്ടത്തിന് അത്ലാൻറ ടിക്കറ്റ് നേടുന്നത്. 38 മത്സരങ്ങളിൽ 69 പ ോയൻറാണ് അത്ലാൻറക്കുള്ളത്. 69 േപായൻറുമായി ഇൻറർ മിലാനും ചാമ്പ്യൻസ് ലീഗ് കളിക്കും.
ചാമ്പ്യന്മാരായ യുവൻറസും തൊട്ടുപിന്നിലെത്തിയ നാപോളിയും നേരേത്തതന്നെ യോഗ്യത ഉറപ്പിച്ചവരാണ്. അതേസമയം, ഒരു കാലത്ത് യൂറോപ്യൻ ഫുട്ബാളിലെ അമരക്കാരനായിരുന്ന എ.സി മിലാന് ഇത്തവണയും യോഗ്യതയില്ല. സീസണിലുടനീളം ആദ്യ നാലിൽ ഇടംപിടിച്ചിരുന്ന മിലാൽ അവസാന മത്സരത്തിൽ സ്പാലിനെ 3-2ന് തോൽപിച്ചെങ്കിലും 68 പോയൻറ് നേടാനേ കഴിഞ്ഞുള്ളൂ. കളി അവസാനത്തോടടുക്കുേമ്പാൾ, പാർമയോട് സമനിലയിൽ കുരുങ്ങിയതും ടൊറീനോയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതുമാണ് മിലാൻ അവസാന നിമിഷം ആദ്യ നാലിൽനിന്ന് പുറത്തായത്.
ചാമ്പ്യന്മാരായ യുവൻറസ് അവസാന മത്സരത്തിലും തോറ്റു. ഒമ്പതാം സ്ഥാനക്കാരായ സാംപ്ഡോറിയയോട് 2-0ത്തിനാണ് യുവൻറസിെൻറ തോൽവി. ഇതോടെ കോച്ച് മാസിമില്യാനോ അലെഗ്രിക്ക് പടിയിറക്കം തോൽവിയോടെയായി. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽപോലും യുവൻറസ് ജയിച്ചിരുന്നില്ല. രണ്ടു കളി തോറ്റപ്പോൾ മൂന്നു മത്സരം സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.