പതാക ശരിയാക്കൂ; ഇന്ത്യക്കാരിയോടുള്ള ​ശാഹിദ്​ അഫ്രീദിയുടെ ഉപദേശം ഏറ്റെടുത്ത്​ സാമൂഹിക മാധ്യമങ്ങൾ

സ്വിറ്റ്​സർലാൻറിലെ സൈൻറ്​ മോറിസ്​ റിസോർട്ടിൽ ക്രിക്കറ്റിലെ അതികായരെ പ​െങ്കടുപ്പിച്ച്​ ട്വൻറി ട്വൻറി മാച്ച്​ സംഘടിപ്പിച്ചു. രാജ്യത്ത്​ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാച്ച്​. ഇന്ത്യയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ വിരേന്ദർ സെവാഗ്​, പാകിസ്​താൻ ഒാൾറൗണ്ടർ ഷാഹിദ്​ അഫ്രീദി, ആസ്​ട്രേലിയയുടെ മൈക്​ ഹസി, ശ്രീലങ്കൻ താരം മഹേല ജയവർധനെ, പകിസ്​താ​െൻറ ഷുഹൈബ്​ അക്​തർ എന്നിവരടങ്ങുന്ന രണ്ട്​ ടീമുകളായി മാച്ച്​ സംഘടിപ്പിച്ചത്​.

മത്സരത്തിന്​ ശേഷം ഇന്ത്യക്കാരും പാകിസ്​താനികളുമടങ്ങുന്ന ആരാധകർക്ക്,​ കൂടെ നിന്ന്​ സെൽഫിയെടുക്കാനായി അവസരമൊരുക്കിയ പാകിസ്​താൻ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ഷാഹിദ്​ അഫ്രീദി, ഒരു ഇന്ത്യക്കാരിയുടെ ആവശ്യാർഥം ഒരുമിച്ച്​ നിന്ന്​ ഫോ​േട്ടാക്ക്​ പോസ്​ ചെയ്യുകയായിരുന്നു. 

ഇന്ത്യൻ പതാക മടക്കി പിടിച്ച്​ പോസ്​ ചെയ്യാനോങ്ങിയ ആരാധികയോ​ട്​ പതാ​ക ശരിയായി പിടിക്കാൻ അഫ്രീദി പറഞ്ഞു. ‘ഫ്ലാഗ്​ സീതാ കരോ അപ്​നാ’ എന്നു പറഞ്ഞ്​ പെൺകുട്ടിയോടൊപ്പം പോസ്​ ചെയ്യുന്ന അഫ്രീദിയുടെ വീഡി​േയാ ട്വിറ്ററിലും മറ്റ്​ സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു.

ചെറിയ കാര്യമാണെങ്കിലും ചിരവൈരികളെന്ന്​ മുദ്ര കുത്തപ്പെട്ട പാക്​ ടീമം നായകനായിരുന്ന അഫ്രീദിയിൽ നിന്നും ഇത്തരം മാതൃകാപരമായ പെരുമാറ്റം കണ്ട ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ താരത്തെ പുകഴ്​ത്തിക്കൊണ്ട്​ രംഗത്ത്​ വന്നു. അഫ്രീദിയുടെ സ്​പോർട്​സ്​മാൻ സ്​പിരിറ്റ്​ മാതൃകയാണെന്നും ഇത്​ തീവ്ര ദേശീയ വാദികൾക്കുള്ള അടിയാണെന്നും ട്വീറ്റുകൾ വന്നു.

Tags:    
News Summary - Shahid Afridi's Thoughtful Gesture to Indian Fan is Winning Hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.