ഹൈദരാഹാദ്: ഐ.പി.എല്‍ ഫൈനലിനിടയില്‍ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശര്‍മ്മ ഉറങ്ങിപ്പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ് എല്ലാവരും. എന്നാല്‍ ഇന്നലെ മുംബൈയുടെ ഇന്നിങ്‌സിനിടെ രോഹിത് ശർമ്മ ശരിക്കും ഉറങ്ങിപ്പോയി.
ഡഗ്ഔട്ടിലിരുന്നായിരുന്നു രോഹിതിന്റെ ഉറക്കം. 22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായ രോഹിത് ക്രീസ് വിട്ടിരുന്നു. ക്ഷീണം കാരണമാണോയെന്നറിയില്ല പിന്നീട് രോഹിത് ഉറക്കത്തിലേക്ക് വീഴുകയായിരുന്നു.
മുംബൈ ബാറ്റ്‌സ്മാന്‍ കരണ്‍ ശര്‍മ്മ പുറത്തായപ്പോൾ പുണെ താരങ്ങളുടെ വിജയാഘോഷത്തിന്റെ ശബ്ദം കേട്ടാണ് പിന്നീട് രോഹിത് ഞെട്ടിയുണരുന്നത്. ഒരു റണ്‍സെടുത്ത് നില്‍ക്കെ അപ്രതീക്ഷിതമായി റണ്‍ഔട്ടായാണ് കരണ്‍ ശര്‍മ്മ മടങ്ങിയത്.
https://t.co/3lwogZ1N6e #VIVOIPL via @ipl
— Cricket-atti (@cricketatti) May 21, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.