ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിെൻറ ഡയറക്ടർ ജോലി ഏറ്റെടുത്ത തിനു പിന്നാലെ ഗ്രെയം സ്മിത്ത് പണിതുടങ്ങി. ഏകദിന-ട്വൻറി20 ക്യാപ്റ്റനായ ക്വിൻറൺ ഡി കോക്കിനെ ടെസ്റ്റ് നായക പദവിയിലേക്ക് പരിഗണിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സ്മ ിത്തിെൻറ സ്ഥാനമേൽക്കൽ. കഴിഞ്ഞ ജനുവരിയിലാണ് ഡി കോക്കിനെ പരിമിത ഓവർ ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ നായകനായി തെരഞ്ഞെടുത്ത്.
ഫാഫ് ഡുെപ്ലസിസിന് പകരക്കാരനായാണ് ഡി കോക്കിനെ നിയമിച്ചത്. ഡുെപ്ലസിസിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കിയെങ്കിലും ഇതുവരെ പകരക്കാരനെ കണ്ടെത്തിയിട്ടില്ല. ടെസ്റ്റിലെ തുടർച്ചയായ തോൽവികളെ തുടർന്നാണ് ഡുെപ്ലസിസിനെ ഒഴിവാക്കിയത്. ഏകദിന-ട്വൻറി20യിൽ കഴിവ് തെളിയിച്ച ഡി കോക്കിനെ മൂന്ന് ഫോർമാറ്റിലും നായകനാക്കുമെന്ന അഭ്യൂഹങ്ങളാണ് സ്മിത്ത് അവസാനിപ്പിച്ചത്. ‘ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ക്വിൻറൺ ഞങ്ങളുടെ വൈറ്റ്ബാൾ ക്രിക്കറ്റിലെ ക്യാപ്റ്റനായി തുടരും. ടെസ്റ്റ് പദവിയും അദ്ദേഹത്തിന് നൽകാൻ ആഗ്രഹിക്കുന്നില്ല. മൂന്ന് ഫോർമാറ്റിലും നയിക്കുകയെന്നത് വെല്ലുവിളിയാണ്. ’ -പുതിയ പദവി ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം സ്മിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.