ജൊഹാനസ്ബർഗ്: നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ആസ്ട്രേലിയക്ക് വൻ തകർച്ച. ഒന്നാം ഇന്നിങ്സിൽ 488 റൺസുമായി ക്രീസ് വിട്ട ദക്ഷിണാഫ്രിക്കക്കെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുേമ്പാൾ ആറിന് 110 റൺസ് എന്ന നിലയിൽ തകർന്നു.
ഉസ്മാൻ ഖാജ (53), ഷോൺ മാർഷ് (16) എന്നിവർ രണ്ടക്കം കടന്നപ്പോൾ ശേഷിച്ചവർ ഒറ്റയക്കത്തിൽ കൂടാരം കയറി. ക്യാപ്റ്റൻ ടിം പെയ്ൻ (അഞ്ച്), പാറ്റ് കമ്മിൻസ് (ഏഴ്) എന്നിവരാണ് ക്രീസിൽ. വെർനോൺ ഫിലാൻഡർ മൂന്നു വിക്കറ്റ് വീഴ്ത്തി.
ആറിന് 313 എന്ന നിലയിൽ ശനിയാഴ്ച കളി തുടർന്ന ദക്ഷിണാഫ്രിക്കൻ നിരയിൽ തെംബ ബവുമ (95 നോട്ടൗട്ട്), ക്വിൻറൺ ഡി കോക്ക് (39), കേശവ് മഹാരാജ് (45) എന്നിവരാണ് രണ്ടാംദിനം തിളങ്ങിയത്. എയ്ഡൻ മർക്രം (152) ആദ്യദിനം സെഞ്ച്വറി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.