ന്യൂഡൽഹി: എസ്. ശ്രീശാന്തിെൻറ വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവു സംബന്ധിച്ച് ഭരണസമിതിയുടെ അടുത്ത യോഗം ചർച്ചചെയ്യുമെന്ന് ചെയർമാൻ വിനോദ് റായ്. കോടതി ഉത് തരവ് അറിഞ്ഞതായും പകർപ്പ് കിട്ടിയാൽ ഉടൻ യോഗം ചേർന്ന് വേണ്ടത് തീരുമാനിക്കുമെന ്നും അദ്ദേഹം പറഞ്ഞു.
ഒത്തുകളി ആരോപണം വിചാരണ കോടതി റദ്ദാക്കിയതിനാൽ ആജീവനാന്ത വിലക്ക് നിലനിൽക്കില്ലെന്നും മറ്റെന്തെങ്കിലും ശിക്ഷ ബി.സി.സി.െഎക്ക് ചുമത്താമെന്നുമാണ് അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ് നിർദേശം. തിങ്കളാഴ്ചയാണ് സി.ഒ.എയുടെ അടുത്ത യോഗം. ഉത്തരവ് ലഭിച്ചാൽ ഇൗ യോഗത്തിൽ തന്നെ ചർച്ചചെയ്യും.
കോടതി ഉത്തരവ് നടപ്പാക്കുമെന്നും ചർച്ചചെയ്ത് അടുത്ത നടപടി സ്വീകരിക്കുമെന്നും ബി.സി.സി.െഎ ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന പറഞ്ഞു. വിധിയെ മുൻ ബി.സി.സി.െഎ വൈസ് പ്രസിഡൻറും കെ.സി.എ അധ്യക്ഷനുമായിരുന്ന ടി.സി. മാത്യു സ്വാഗതം ചെയ്തു. ‘‘വിധിയിൽ സന്തോഷമുണ്ട്. ശ്രീശാന്തിെൻറ ആറു വർഷമാണ് നഷ്ടപ്പെടുത്തിയത്. വിലക്ക് മാറിയാലും അദ്ദേഹത്തിന് ഇനി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കാനാവുമെന്നു കരുതുന്നില്ല’’ -മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.