സെൻറ്ലൂയിസ്: പന്തുചുരണ്ടൽ വിവാദത്തിൽ ആരോപണ വിധേയനായ ശ്രീലങ്കൻ നായകൻ ദിനേശ് ചണ്ഡിമലിനെതിരെ െഎ.സി.സി കുറ്റംചുമത്തിയതോടെ ആരോപണം നിഷേധിച്ച് നായകൻ രംഗത്ത്. ചണ്ഡിമലിെൻറ അപേക്ഷ പ്രകാരം വാദം കേൾക്കാൻ െഎ.സി.സി തീയതി നിശ്ചയിച്ചു.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിെൻറ രണ്ടാം ദിനമായ വെള്ളിയാഴ്ച ശ്രീലങ്കൻ താരം പന്തിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അമ്പയർമാരുടെ കണ്ടെത്തൽ. പോക്കറ്റിലുണ്ടായിരുന്ന മധുരം കഴിച്ചതിന് ശേഷം ചണ്ഡിമൽ പന്തിൽ പ്രത്യേക പദാർഥം ഉപയോഗിച്ച് ചുരണ്ടുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ അമ്പയർമാർ കണ്ടെത്തുകയായിരുന്നു.
ഇൗ ദൃശ്യങ്ങളടക്കമായിരിക്കും ചണ്ഡിമലിെൻറ വാദം കേൾക്കൽ. മാച്ച് ഉദ്യോഗസ്ഥരും ശ്രീലങ്കൻ ടീം മാനേജ്മെൻറും വാദം കേൾക്കലിൽ പങ്കാളികളാകും.
എന്നാൽ, ആരോപണം നിഷേധിച്ച ശ്രീലങ്കൻ ടീം ശനിയാഴ്ച രണ്ടുമണിക്കൂറോളം കളിക്കാതെ പ്രതിഷേധിച്ചു. ഒടുവിൽ മാച്ച്റഫറി ജവഗൽ ശ്രീനാഥ് ഇടപെട്ടാണ് ടീമിനെ കളിക്കാനെത്തിച്ചത്. തുടർന്നായിരുന്നു അച്ചടക്ക ലംഘനത്തിെൻറ പേരിൽ കുറ്റം ചാർത്തിയത്.
ടീമിന് അഞ്ചു റൺസ് പിഴയും ചുമത്തി. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 253 റൺസെടുത്തപ്പോൾ, വിൻഡീസ് 300 റൺസുമായി 47 റൺസ് ലീഡ് പിടിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ ലങ്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.