കൊളംബോ: ഇന്ത്യക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ ആറുമത്സരങ്ങളിൽ നിന്ന് വിലക്കി. ടീം മാനേജരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ലങ്കൻ ക്രിക്കറ്റ് ബോർഡാണ് നടപടിയെടുത്തത്. വിലക്കിനുപുറമെ വാർഷികപ്രതിഫലത്തിെൻറ 20 ശതമാനം പിഴയും അടക്കണം. പരിശീലകനെ അനുസരിക്കാതിരിക്കുക, പരിശീലനത്തിന് വൈകിയെത്തുക തുടങ്ങിയവയാണ് ഗുണതിലകക്കെതിരായ പരാതികൾ. ഇതോടെ, അബൂദബിയിൽ പാകിസ്താനെതിരെ നടക്കുന്ന ഏകദിനപരമ്പര ഗുണതിലകക്ക് നഷ്ടമാകും. ഏകദിനടീമിൽ നിന്ന് ഗുണതിലകയെ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.