അരവിന്ദ ഡിസിൽവ, അർജുന രണതുംഗ, സനത് ജയസൂര്യ, ചാമിന്ദ വാസ്, കുമാര സംഗക്കാര, മഹേല ജ യവർധനെ, മുത്തയ്യ മുരളീധരൻ, ഇതിഹാസങ്ങളുടെ കാലത്ത് നിന്ന് മരതകദ്വീപിലെ ക്രിക്ക റ്റ് ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. പോക്ക് പിറേകാട്ടാണെന്ന് മാത്രം. ലോക ക്രിക്കറ ്റിലെ എന്തിനുംപോന്ന പോരാളികൾ എന്നിടത്തുനിന്നും പല്ലുകൊഴിഞ്ഞ സിംഹങ്ങളായാണ് ശ് രീലങ്കൻ ടീം 2019 ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുക. 2015ലെ ആസ്ട്രേലിയൻ ലോകകപ്പി ന് ശേഷം ഏകദിനം കളിക്കാത്ത ദിമുത് കരുണരത്നെ ആണ് ഇംഗ്ലീഷ് മണ്ണിൽ ലങ്കയെ നയിക്കു ന്നത് എന്നത് തന്നെ അവരുടെ ഇന്നത്തെ അവസ്ഥ വരച്ചുകാട്ടുന്നു.
അടുത്തകാലത്ത് ലോ കക്രിക്കറ്റിൽ ഒരു മുൻനിരടീമിനുണ്ടായ ഏറ്റവും വലിയ അപചയമാണ് ശ്രീലങ്കക്കുണ്ടായ ത്. ഫീൽഡിലും പുറത്തും കഷ്ടകാലത്തിലൂടെ കടന്നുപോകുന്ന ലങ്കയിൽ നിന്ന് ഇത്തവണ വലുതായൊന്നും ക്രിക്കറ്റ് നിരീക്ഷകർ പ്രതീക്ഷിക്കുന്നില്ല. എന്നാലും 1996ലെ ചാമ്പ്യൻമാർ കൂടിയായ ലങ്കക്ക് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇപ്പോഴും മുൻനിരയിൽ തന്നെയാണ് ഇരിപ്പിടം.
ഭീകരാക്രമണത്തിെൻറയും വർഗീയ കലാപത്തിെൻറയും ഉണങ്ങാത്ത മുറിവുമായാണ് ലങ്കൻ ഹൃദയങ്ങൾ തങ്ങളുടെ ടീമിനായി ഇത്തവണ കൈയടിക്കുക. ടീമിെൻറ ലോകകപ്പ് ഒരുക്കങ്ങളെയും രാജ്യത്തെ ദുരന്തം വല്ലാതെ ഉലച്ചിരുന്നു. കാര്യങ്ങൾ ക്രിക്കറ്റിനോട് അടുക്കുേമ്പാൾ മാച്ച് ഫിക്സിങ് ആരോപണവും അഴിമതിയും ടീമിനെ ചൂഴ്ന്നുനിൽക്കുന്നു. ടീമിെൻറ പെർഫോമൻസ് അനലിസ്റ്റ് കൂടിയായ സാക്ഷാൽ സനത് ജയസൂര്യ തന്നെ ആൻറി കറപ്ഷൻ കോഡ് ലംഘനത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ ശിക്ഷ ഏറ്റുവാങ്ങി തലകുനിച്ച് നിൽക്കുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ആകെ കുഴഞ്ഞുമറിഞ്ഞ, അനിശ്ചിതത്വങ്ങളുടെ നടുവിലാണ് ശ്രീലങ്ക ഇത്തവണ ലോകകപ്പിലേക്ക് പാഡുകെട്ടിയിറങ്ങുക.
പിടിവിട്ട് ഏകദിനം
രണ്ട് ലോകകപ്പുകൾക്കപ്പുറത്ത് റണ്ണറപ്പിെൻറ തലയെടുപ്പായിരുന്നു. തോൽവിയിലും ചിരിച്ചുനിന്ന സംഗക്കാരയായിരുന്നു ലങ്കൻ ക്രിക്കറ്റ്. തുടർച്ചയായ രണ്ട് ഏകദിന ലോകകപ്പുകളിൽ (2007, 2011) റണ്ണറപ്പുകളായി സമീപഭാവിയിൽ ചാമ്പ്യൻ പട്ടത്തിലേക്ക് ഉയരുമെന്ന് ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചിടത്തുനിന്നാണ് ശ്രീലങ്കയുടെ വീഴ്ച തുടങ്ങിയത്. 2015 േലാകകപ്പിൽ ആസ്ട്രേലിയൻ മണ്ണിൽ ക്വാർട്ടർഫൈനലിൽ വീണുമടങ്ങാനായിരുന്നു നിയോഗം. അവിടുന്നിങ്ങോട്ട്, 50 ഒാവർ ക്രിക്കറ്റിൽ ലങ്ക അവിശ്വസനീയമായി കൂപ്പുകുത്തി. ആസ്ട്രേലിയൻ ലോകകപ്പിന് ശേഷം കളിച്ച 84 ഏകദിന മത്സരങ്ങളിൽ 23 എണ്ണത്തിൽ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. 55 മത്സരങ്ങളിൽ ദ്വീപുരാഷ്ട്രം തലകുനിച്ചു.
2016ന് ശേഷം ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര പോലും ജയിക്കാനായിട്ടില്ല ലങ്കക്ക്. എന്തിനേറെ, 2017ൽ സ്വന്തം മണ്ണിൽ സിംബാവേക്ക് മുന്നിൽ പോലും 3-2ന് പരമ്പര അടിയറവെച്ചു അവർ. 2017 ജനുവരി ഒന്നിന് ശേഷം കളിച്ച 54 ഏകദിനങ്ങളിൽ 41ലും തോൽവി തന്നെയായിരുന്നു ഫലം. ഇൗ വർഷം ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനുമായില്ല. ലോകകപ്പ് എന്നൊരു ലക്ഷ്യം ലങ്കൻ ക്രിക്കറ്റ് സർക്കിളിൽ അടുത്തകാലത്തൊന്നും ഇല്ലായിരുന്നു എന്ന് തന്നെയാണ് അവരുടെ വീഴ്ച കാണിക്കുന്നത്. ഒരു ടൂർണമെൻറിൽ പോലും ഏകദിന നായകനാകാത്ത കളിക്കാരനെ പെെട്ടന്നൊരു സുപ്രഭാതത്തിൽ ലോകകപ്പ് ക്യാപ്റ്റനാക്കി ടീം അവതരിപ്പിച്ചപ്പോഴേ ആസൂത്രണ അഭാവം വ്യക്തമായിരുന്നു. 2015 ലോകകപ്പിന് ശേഷം, പ്രധാന ടീമുകൾക്കിടയിൽ ഏറ്റവും താഴ്ന്ന ബാറ്റിങ് ആവറേജ്-26.79, ഏറ്റവും താഴ്ന്ന രണ്ടാമത്തെ ബൗളിങ് ആവറേജ്-40.11, ഏറ്റവും ‘വിലപിടിച്ച’ എക്കണോമിയുള്ള ബൗളിങ് യൂനിറ്റ്-5.74 എന്നിവയാണ് ലങ്കൻ താരങ്ങളുടെ സമ്പാദ്യം. ഏകദിന റാങ്കിൽ ഒമ്പതാമതായി തലകുനിച്ച് നിൽക്കുന്ന ഇൗ ലങ്ക ആയിരിക്കും ഇത്തവണ ലോകകപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് വേദന സമ്മാനിക്കുന്ന പ്രധാനി.
ലങ്ക എന്താകും ഇംഗ്ലീഷ് മണ്ണിൽ
പൂർവികർ ആനപ്പുറത്ത് കയറിയതിെൻറ തഴമ്പിെൻറ ബലമാണ് ഇപ്പോഴും ശ്രീലങ്കക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുന്നവർ മുന്നോട്ടുവക്കുന്ന പോയിൻറ്. തങ്ങളുടേതായ ദിനത്തിൽ ഏതുകൊമ്പനെയും വീഴ്ത്താനുള്ള കഴിവ് ഇപ്പോഴുമുണ്ട് ലങ്കക്ക്. പക്ഷേ, അതല്ലല്ലോ ക്രിക്കറ്റ് േപ്രമികൾ ശ്രീലങ്ക പോലുള്ള ടീമിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. അവർ കിരീടത്തിലേക്ക് ഉന്നംവച്ചിരുന്നവരായിരുന്നു. എന്നാൽ, ദൗർഭാഗ്യവശാൽ ഇത്തവണ സെമിൈഫനൽ പ്രവചനങ്ങളുടെ അടുത്തേക്ക് പോലും ക്രിക്കറ്റ് പണ്ഡിതർ ലങ്കയെ അടുപ്പിക്കുന്നതേയില്ല.
അന്താരാഷ്ട്ര മത്സരങ്ങൾക്കപ്പുറം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ടീം സെലക്ഷനിൽ മുഴച്ചുനിന്നത്. ഒഴിവാക്കിയ താരങ്ങളുെട കാര്യത്തിൽ ലങ്ക ശരിക്കും ഞെട്ടിച്ചിരുന്നു. 2017 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ (1070) നിരോഷൻ ഡിക്വെല്ലയെയും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ (48) അഖില ധനഞ്ജയയെയും ഒഴിവാക്കിയാണ് ലങ്ക ലോകകപ്പിനെത്തുന്നത്. പരിചസമ്പത്തിെൻറ കാര്യത്തിൽ സഹായമാകുമായിരുന്ന ദിനേഷ് ചണ്ഡിമലിനെയും ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ടീമിൽ കയറിയ ലാഹിരു തിരിമന്നെ, ജീവൻ മെൻഡിസ്, മിലിന്ദ സിരിവർധന, ജെഫ്രി വാൻഡർസെ എന്നിവരൊക്കെ 2017ന് ശേഷം ഏകദിനം കളിച്ചിട്ടുമില്ല.
ആശ്രയം മലിംഗ
ഏകദിന നായകെൻറ സ്ഥാനം നൽകിയില്ലെങ്കിലും ലസിത് മലിംഗ എന്ന വെറ്ററൻ പേസറിൽ തന്നെയാണ് ലങ്കയുടെ സർവ പ്രതീക്ഷയും. കുന്തമുനയായ ബൗളർ എന്നതിനപ്പുറം ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരൻ കൂടിയാണ് മലിംഗ. ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന ഒാവർ എറിഞ്ഞ് മുംബൈ ഇന്ത്യൻസിനെ ഒരു റൺസിന് ചാമ്പ്യൻമാരാക്കിയ തന്നിൽ വിശ്വാസമർപ്പിക്കാമെന്ന് ലങ്കൻ ആരാധകർക്ക് മലിംഗ പ്രതീക്ഷനൽകുന്നു. ബാറ്റിങ്ങിൽ 40 റൺസിന് മേൽ ശരാശരി ഉള്ള ഏക താരമായ എയ്ഞ്ചലോ മാത്യൂസിെൻറ പരിചയസമ്പത്ത് ലങ്കക്ക് പിന്തുണയാകും. മലിംഗ കഴിഞ്ഞാൽ, നിലവിലെ ടീമിൽ 200 മത്സരങ്ങൾ കളിച്ച ഒരേയൊരു താരവും മാത്യൂസ് ആണ്. ഒാൾറൗണ്ടർമാരിൽ തിസാര പെരേരയാണ് പ്രതീക്ഷ നൽകുന്ന പ്രധാന സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.