ബ്രിസ്ബൈൻ: ആഷസ് പരമ്പരയിൽ സെഞ്ച്വറിനേട്ടവുമായി ഒാസീസ് നായകൻ സ്റ്റീവ് സ്മിത്ത് സചിെൻറ റെക്കോർഡ് പഴങ്കഥയാക്കി. വേഗത്തിൽ 21 ടെസ്റ്റ് സെഞ്ച്വറികൾ തികക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് സ്മിത്ത് നേടിയത്. ഡോൺ ബ്രാഡ്മാനിനും ഗവാസ്കറിനും പിറകെ ഇത്രയും കാലം സചിനായിരുന്നു ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്ത്.
105 ഇന്നിങ്സുകൾ കളിച്ചാണ് സ്മിത്ത് റെക്കോർഡ് തകർത്തത്. 110 ഇന്നിങ്സുകൾ കളിച്ചാണ് സചിൻ ടെണ്ടുൽകർ മൂന്നാമനായി റെക്കോർഡ് ലിസ്റ്റിൽ ഇതുവരെ ഇടം പിടിച്ചിരുന്നത്. 98 ഇന്നിങ്സുകളിൽ നിന്നായിരുന്നു ഗവാസ്കർ ഇൗ നേട്ടം കൈവരിച്ചത്. 56 ഇന്നിങ്സുകളിൽ നിന്നുമാണ് ഇതിഹാസ താരമായ ബ്രാഡ്മാൻ 21 ടെസ്റ്റ് സെഞ്ച്വറി നേടിയത്. ഇൗ വർഷത്തെ തെൻറ നാലാം സെഞ്ച്വറിയാണ് സ്മിത്ത് തികച്ചത്. മറ്റ് മൂന്ന് സെഞ്ചറികളും ഇന്ത്യൻ പര്യടനത്തിലായിരുന്നു.
തകർച്ചയിലായിരുന്ന ആസ്ത്രേലിയ സ്മിത്തിെൻറ സെഞ്ച്വറിയുടെ ബലത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 326 പന്തിൽ 141 റൺസെടുത്ത് സ്മിത്ത് പുറത്താവാതെ നിന്നു.നേരത്തെ 302 റണ്ണിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഒാസീസിന് 26 റൺസിൻരെ ലീഡുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.