ന്യൂഡൽഹി: െഎ.സി.സി ടെസ്റ്റ് താരങ്ങളുടെ റാങ്കിങ്ങിൽ ആസ്ത്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ഇതിഹാസതാരം ഡോൺ ബ്രാഡ്മാെൻറ തൊട്ട് താെഴ. 945 പോയൻറുമായി ഇംഗ്ലണ്ടിെൻറ ഇതിഹാസ താരം ലെൻ ഹട്ടനുമായി സ്മിത്ത് രണ്ടാം സ്ഥാനം പങ്കിടുകയാണ്. ബ്രാഡ്മാൻ മാത്രമാണ് റാങ്കിങ്ങിൽ സ്മിത്തിനു മുന്നിലുള്ളത്. ബ്രാഡ്മാന് 961 പോയിൻറാണുള്ളത്. ബാറ്റിങ് ആവറേജിലും (62.32) സ്മിത്ത് ഡോൺ ബ്രാഡ്മാന് തൊട്ട് താഴെയാണ്.
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ സ്മിത്തിൻെറ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ആസ്ത്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു. സ്മിത്തിെൻറ ഇൗ പ്രകടനമാണ് പുതിയ നേട്ടത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പെർത്തിലെ പ്രകടനത്തിലൂടെ റാങ്കിങ്ങിൽ സ്മിത്ത് മറികടന്നത് പീറ്റർ മെയ്, റിക്കി പോണ്ടിങ്, ജാക്ക് ഹോബ്സ് തുടങ്ങിയവരെയാണ്.
കളിച്ച ടെസ്റ്റുകളുടെ എണ്ണത്തിൽ ബ്രാഡ്മാൻ സ്മിത്തിന് താഴെയാണ്. സ്മിത്ത് 114 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് മാച്ചുകൾ കളിച്ചത് ഗാരി സോബേഴ്സാണ്, 189 ടെസ്റ്റുകൾ. 139 ടെസ്റ്റുകൾ കളിച്ച ഇന്ത്യൻ ഇതിഹാസം സചിൻ ടെണ്ടുൽകറിന് താഴെ അഞ്ചാം സ്ഥാനത്താണ് സ്മിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.