സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റിലെ താരകുടുംബമായ ‘വോ ഫാമിലി’യിൽനിന്ന് മറ്റൊരാൾ കൂടി ക്രീസിലേക്ക്. മുൻ നായകൻകൂടിയായ സ്റ്റീവ് വോയുടെ മകൻ ആസ്റ്റിൻ വോയാണ് അച്ഛെൻറയും പിതൃസഹോദരങ്ങളുടെയും വഴിയെ ദേശീയ ടീമിൽ ഇടം പിടിച്ചത്. ജനുവരിൽ 14 മുതൽ ന്യൂസിലൻഡ് വേദിയാവുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഒാസിസ് ടീമിലാണ് ഒാൾറൗണ്ടറായ ആസ്റ്റിന്‍ വിളിയെത്തിയത്.
സ്റ്റീവ് വോയും ഇരട്ട സഹോദരനായ മാർക് വോയും ഒാസിസ് നായകന്മാരായിരുന്നു. ഇളയസഹോദരങ്ങളായ ഡീൻ വോ, ഡാനിയൽ വോ എന്നിവർ ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി. ഇൗ കുടുംബപാരമ്പര്യവുമായാണ് ആസ്റ്റിെൻറയും വരവ്. ജാസൻ സങ്കയാണ് അണ്ടർ 19 ടീം ക്യാപ്റ്റൻ. മുൻ പേസ് ബൗളർ റ്യാൻ ഹാരിസാണ് ടീം കോച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.