കേപ്ടൗൺ: ലോക്ഡൗൺ കാരണം അടച്ചിട്ട ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും അതിനാൽ ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ. ലോക്ഡൗൺ മൂന്നാം ഘട്ടത്തിൽ മൂന്ന് പ്രാവശ്യം തെൻറ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമമുണ്ടായതായി കാണിച്ചാണ് സ്റ്റെയ്ൻ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. അതിൽ ഒരുതവണ തെൻറ അമ്മ ഏറെ ഭയന്നെന്നും ഒരുശ്രമത്തിനിടെ സുഹൃത്തിെൻറ കാർ നശിപ്പിച്ചതായും 36കാരൻ വെളിപ്പെടുത്തി.
‘വെള്ളിയാഴ്ച വരെ മൂന്ന് അതിക്രമ ശ്രമങ്ങളാണ് വീട്ടിൽ നടന്നത്. ഇന്നലെ അവർ സുഹൃത്തിെൻറ കാർ നശിപ്പിച്ചു. ഇന്ന് വീട്ടിൽ ഒറ്റക്കായിരുന്ന മാതാവിനെ ഭയപ്പെടുത്തി. ലോക്ഡൗൺ ജനങ്ങളെ നിരാശയിലേക്ക് തള്ളിവിടുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കൂ.’- സ്റ്റൈയ്ൻ ട്വിറ്ററിൽ കുറിച്ചു.
3 attempted break ins since Friday at my house. Yesterday they destroyed my friends car and tonight scared the hell outa my mom who was alone at home.
— Dale Steyn (@DaleSteyn62) June 10, 2020
Rona definitely pushing people into desperation and I realize this tweet helps fuck all. Stay safe people
ലോക്ഡൗണിന് മുമ്പ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണുമായി നടന്ന സംഭാഷണത്തിനിടെ ഇൗ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും പരസ്പരം തണലേകണമെന്ന് സ്റ്റൈയ്ൻ ആഹ്വാനം ചെയ്തിരുന്നു. മാതാവ്, കാമുകി, സുഹൃത്ത്, നാല് വളർത്തു നായ്ക്കൾ, പൂച്ച എന്നിവരാണ് ലോക്ഡൗൺ കാലത്ത് സ്റ്റെയിനിെൻറ വീട്ടിൽ കഴിയുന്നത്.
ലോക്ഡൗൺ മൂന്നാം ഘട്ടത്തിൽ മദ്യവിൽപന നിരോധനം എടുത്തുകളഞ്ഞതോടെ രാജ്യത്ത് െകാലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ഏറിയിരിക്കുകയാണ്. ‘ലോക്ഡൗണിന് ശേഷം ജൂൺ ഒന്നിന് മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം 51കൊലപാതകങ്ങൾ അരങ്ങേറിയപ്പോൾ കഴിഞ്ഞ ഞായറാഴ്ച അത് 69 ആയി’ പൊലീസ് മന്ത്രി ബേകി സെലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.