ലണ്ടൻ: ‘ന്യൂസിലൻഡർ ഒാഫ് ദ ഇയർ’ പുരസ്കാരത്തിന് തന്നെക്കാൾ യോഗ്യൻ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണെന്ന് ഇംഗ്ലണ്ട് ഒാൾറൗണ്ടർ ബെൻ സ്റ്റോക്സ്. തങ്ങൾക്കെതിരായ ഫൈനലിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്റ്റോക്സിനെ പുരസ്കാരത്തിനായി നിർദേശിച്ചിരുന്നു.
ഫൈനലിൽ പരാജയത്തിെൻറ വക്കിൽനിന്ന് ഇംഗ്ലണ്ടിനെ കൈപ്പിടിച്ചുയർത്തിയത് സ്റ്റോക്സിെൻറ പോരാട്ടവീര്യമായിരുന്നു. സ്റ്റോക്സ് തന്നെയായിരുന്നു കളിയിലെ കേമനും. ന്യൂസിലൻഡ് വംശജനാണ് സ്റ്റോക്സ്. ക്രൈസ്റ്റ് ചർച്ചിൽ ജനിച്ച സ്റ്റോക്സ് 12ാം വയസ്സിലാണ് കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലെത്തിയത്.
‘പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു എന്നറിഞ്ഞപ്പോൾ എനിക്ക് ഒരേസമയം അഭിമാനവും അമ്പരപ്പുമുണ്ടായി. ന്യൂസിലൻഡ് പൈതൃകം ഞാനെന്നും അഭിമാനത്തോടെ കൊണ്ടുനടക്കുന്നതാണ്. എന്നാൽ, ഇൗ പുരസ്കാരത്തിന് എന്നെക്കാൾ യോഗ്യരായവർ വേറെയുണ്ട്. കിവി ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് അതിന് ഏറ്റവും യോഗ്യൻ. ന്യൂസിലൻഡിെൻറ മുഴുവൻ പിന്തുണയും അദ്ദേഹത്തിനുണ്ടാവും. ടൂർണമെൻറിലെ താരവും മികച്ച നായകനുമാണദ്ദേഹം. ഒരു ന്യൂസിലൻഡുകാരൻ എങ്ങനെയായിരിക്കണോ അതാണ് കെയ്ൻ’ -സ്റ്റോക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.