രാജ്കോട്ട്: ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയുടെ തോൽവിയെ കുറിച്ച് വിൻഡീസ് കോച്ച് സ്റ്റുവർട്ട് ലോ അധികം വായിച്ചിട്ടില്ല. പക്ഷേ, ആ കളിയും തോൽവിയുടെ വഴിയും അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ അതിവേഗം മികവിലേക്കുയരുന്ന വിൻഡീസിന് ഇന്ത്യൻ പര്യടനം വലിയ വെല്ലുവിളിയാണെന്ന് മുന്നറിയിപ്പു നൽകുന്നു മുൻ ആസ്ട്രേലിയൻ താരമായ പരിശീലകൻ. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ രാജ്കോട്ടിൽ തുടങ്ങുന്നത്. ‘‘ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ നാട്ടിൽ കളിച്ച ശേഷമാണ് വിൻഡീസ് വരുന്നത്.
ഇന്ത്യയുടെ തോൽവിയെ കുറിച്ച് വായിച്ചിട്ടില്ല. പക്ഷേ, ആ കളി അടുത്തു നിന്ന് കണ്ട എനിക്കറിയാം മത്സരഫലം (4-1) സൂചിപ്പിക്കുംപോലെ ദയനീയമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. നിർണായക സമയങ്ങളിൽ ജയിക്കാനുള്ള മിടുക്കാണ് ഇംഗ്ലണ്ടിന് അനുകൂലമായത്. ഇന്ത്യ ഒന്നാം നമ്പർ ടീമാണ്. ഞങ്ങൾ എട്ടിലും. സ്വന്തം നിലവാരം അറിഞ്ഞാണ് വിൻഡീസ് കളിക്കുന്നത്. ഇവിടെ വന്ന് ജയിച്ചവർ അപൂർവമാണ്. എങ്കിലും ഞങ്ങൾ പ്രതീക്ഷയിലാണ്’’ -വിൻഡീസ് കോച്ചിെൻറ വാക്കുകൾ.ടൂർണമെൻറിൽ പേസ് ബൗളിങ്ങാണ് വിൻഡീസിെൻറ കരുത്ത്. എന്നാൽ, മുഇൗൻ അലിയെ പോലെ പ്രതിസന്ധി സൃഷ്ടിക്കാൻ മിടുക്കുള്ള സ്പിന്നർമാരും ഞങ്ങൾക്കൊപ്പമുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.