ചണ്ഡിഗഢ്: ശിഖർ ധവാനും ഡേവിഡ് വാർണറും ആക്രമണമഴിച്ചുവിട്ട മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഹൈദരാബാദിന് 26 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തിരുന്നു.
നായകൻ ഡേവിഡ് വാർണറും (27 പന്തിൽ 51) ശിഖർ ധവാനും (48 പന്തിൽ 77) ചേർന്ന് നൽകിയ മികച്ച തുടക്കമാണ് ഹൈദരാബാദിനെ 200 കടത്തിയത്. പിന്നാലെയെത്തിയ കെയ്ൻ വില്യംസൺ അർധസെഞ്ച്വറി (54) നേടി. സ്കോർ: ഹൈദരാബാദ്: 207, പഞ്ചാബ് 181/9.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിരയിൽ ഷോൺ മാർഷ് (50 പന്തിൽ 84) മാത്രമാണ് തിളങ്ങിയത്. ബാക്കിയുള്ളവർ എളുപ്പം കീഴടങ്ങിയതോടെ പഞ്ചാബിെൻറ പോരാട്ടവീര്യം 181ൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.