ഇന്ത്യൻ പ്രീമിയർ ലീഗ് 2020ൽ കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസണില്ല. പകരം ഓസ്ട്രേലിയൻ സൂപ്പർ ബാറ്റ്സ്മാൻ ഡേവിഡ് വാർണറായിരിക്കും നായകൻ. ഇക്കാര്യത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തി. 2016ൽ സൺറൈസേഴ്സ് െഎ.പി.എൽ കിരീടമുയർത്തുേമ്പാൾ നായക സ്ഥാനത്ത് വാർണറായിരുന്നു. അതുകൊണ്ടു തന്നെ വാർണർക്ക് ഇത്തവണ ക്യാപ്റ്റൻ സ്ഥാനം തിരിച്ചേൽപ്പിക്കുന്നതിൽ ഫ്രാഞ്ചൈസിക്ക് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല.
2018ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ദേശീയ ടീമിൽ നിന്നും ഐ.പി.എല്ലിൽ നിന്നും പുറത്തായ വാർണർക്ക് ഹൈദരാബാദിൻെറ നായകസ്ഥാനവും നഷ്ടമായിരുന്നു. വിലക്ക് മാറി തിരിച്ചെത്തിയെങ്കിലും നായക സ്ഥാനം തിരിച്ചേൽപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.