ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള എല്ലാവഴികളും കൊട്ടിയടച്ച ബി.സി.സി.െഎയുടെ നടപടി ക്രൂരതയാണെ ന്ന് ശ്രീശാന്ത് സുപ്രീംകോടതിയിൽ. ബി.സി.സി.െഎയുടെ ആജീവനാന്ത വിലക്കിനെതിരെ സമർപ്പിച്ച അപ്പീലിലാണ് ശ്രീശാന്ത് ഇക്കാര്യം അറിയിച്ചത്. 2013ലെ വാതുവെപ്പ് കേസിൽ ശ്രീശാന്തിനെ 2015 ഡൽഹി കോടതി വെറുതെ വിട്ടിരുന്നു.
വാതുവെപ്പ് കേസിൽ പിടിയിലായ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ആജീവനാന്ത വിലക്ക് കോടതി തടഞ്ഞിട്ടുണ്ടെന്നും പിന്നെ തെൻറ കേസിൽ ഇത് സാധ്യമല്ലെന്നും ശ്രീശാന്ത് ചോദിച്ചു.
കുറ്റമുക്തമാക്കിയ വിധിക്കെതിരെ ഡൽഹി കോടതിയിൽ ഹരജി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അശേക് ഭൂഷൺ, ജസ്റ്റിസ് അജയ് റാസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് വിശദവാദം കേൾക്കൽ ജനുവരി രണ്ടാംവാരത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.