ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ട്വൻറി20 ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻ താരം സുരേഷ് റെയ്ന ഒരു വർഷത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ അജിൻക്യ രഹാനെക്ക് അവസരം ലഭിച്ചില്ല. പേസർമാരായ ജയദേവ് ഉനദ്ഘട്ട്, ശാർദുൽ ഠാകുർ എന്നിവർക്ക് സെലക്ടർമാർ അവസരം നൽകി. ഫെബ്രുവരി 18 മുതലാണ് ട്വൻറി20 മത്സരങ്ങൾ. കഴിഞ്ഞ വർഷം ആദ്യം ഇംഗ്ലണ്ടിനെതിരെയാണ് റെയ്ന അവസാന അന്താരാഷ്ട്ര ട്വൻറി20 മത്സരം കളിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റെയ്നയെ ടീമിലേക്കെത്തിച്ചത്.
ശ്രീലങ്കക്കെതിരായ അവസാന ട്വൻറി20 മത്സരത്തിൽ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന ശിഖർ ധവാനും ഭുവനേശ്വർ കുമാറും ടീമിലേക്ക് തിരിച്ചെത്തി. ഇടൈങ്കയൻ സ്പിന്നർ അക്സർ പേട്ടൽ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലുള്ള ശാർദുൽ ഠാകുറിനെയും ട്വൻറി20 ടീമിൽ പരിഗണിച്ചിട്ടുണ്ട്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്സർ പേട്ടൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ജയദേവ് ഉനദ്കട്, ശാർദുൽ ഠാകുർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.