തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക അണ്ടർ 19 ചതുര്‍ദിന ക്രിക്കറ്റില്‍ ആദ്യ ദിനത്തി ൽ ഇന്ത്യൻ മേധാവിത്വം. സന്ദർശകരുടെ ആദ്യ ഇന്നിങ്സ് 197ൽ ഒതുക്കിയ ആതിഥേയർ ആദ്യദിനം ക ളിനിർത്തുേമ്പാൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിലാണ്. തുമ്പ സെൻറ് സ േവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് ത ിരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ മാത്രം ഉള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീണു. തംസാന്ഖ്വാ കുമാലോയുടെ വിക്കറ്റ് അന്‍ഷുല്‍ കാംബോജ് തെറിപ്പിച്ചു. 18 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും 39ൽ മൂന്നാം വിക്കറ്റും നഷ്ടമായി. നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്കോര്‍ബോര്‍ഡ് 100 കടത്തിയത്. മാത്യു മോണ്ഗോമേരിയും ബോംഗായും ചേർന്ന കൂട്ടുകെട്ട് സന്ദര്‍ശകരുടെ സ്കോര്‍ 104 ആയപ്പോള്‍ പിരിഞ്ഞു. ഋത്വിക് ഷൊക്കീെൻറ പന്തില്‍ ബോംഗായുടെ വിക്കറ്റ് തെറിച്ചു. 58 പന്ത് നേരിട്ട ബോംഗായുടെ സമ്പാദ്യം 31 റൺസ്.
മാത്യു മോണ്ഗോമേരി 109 പന്തില്‍നിന്ന് 57 റണ്‍സും ബ്രെയ്സ് പാര്‍സണ്‍ 121 പന്തില്‍ 58 റണ്‍സും നേടി. ഇരുവരുമാണ് സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. സന്ദർശകനിരയില്‍ ഏഴു പേര്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. നാലുപേര്‍ പൂജ്യത്തില്‍ മടങ്ങി. ഇന്ത്യയുടെ ഋത്വിക് ഷൊക്കീന് 50 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ നേടി. അനഷുല് കംബോജ്, സാബിര്‍ ഖാന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 67.5 ഓവറില്‍ 197 റണ്‍സിന് സന്ദര്‍ശകരുടെ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ആദ്യദിനത്തെ കളി അവസാനിച്ചപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 എന്ന നിലയിലാണ്. 44 റണ്‍സുമായി ദിവ്യാനഷ് ആണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. വത്സല്‍ (33), ഭുവേന്ദ്ര ജയ്സ്വാള്‍ (24), വരുണ്‍ നയ്യനാര് (പൂജ്യം) എന്നിവരാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.