മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഉമേഷ് യാദവിൻെറ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി ലഭിക്കണമെന്ന്. ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും തൻെറ സ്വപ്നം ഉമേഷ് കൈവിട്ടിരുന്നില്ല. തൻെറ സ്വപ്ന സാഫല്യം എന്നോണം തിങ്കളാഴ്ച ഉമേഷിനെ തേടി റിസർവ് ബാങ്കിൽ നിന്നും ജോലി ലഭിച്ചതായുള്ള അറിയിപ്പ് ലഭിച്ചു. നാഗ്പൂർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിൽ അസിസ്റ്റന്റ് മാനേജരായാണ് ഉമേഷിന് ജോലി ലഭിച്ചത്.
ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം പുറപ്പെടാനിരിക്കെ ഉമേഷ് ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കുകയും ചെയ്തു. അതേസമയം ഉമേഷിൻെറ സന്തോഷവാർത്തക്കിടെ മറ്റൊരു അശുഭകരമായ വാർത്തയും താരത്തെ തേടിയെത്തി. പുതിയ ജോലി ലഭിച്ച അതേദിനം നാഗ്പൂരിലുള്ള ഉമേഷിൻെറ വീട്ടിൽ മോഷണം നടക്കുകയായിരുന്നു. വീട്ടിലെ മൊബൈൽ ഫോണുകളും 45,000 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. നേരത്തേ പോലീസ് കോൺസ്റ്റബിൾ ജോലിക്ക് വേണ്ടി ഉമേഷ് കുറേ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പിന്നീട് ഉമേഷിന് എയർ ഇന്ത്യയിൽ ജോലി ലഭിച്ചു, പക്ഷേ അത് കരാർ അടിസ്ഥാനത്തിൽ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.