ന്യൂയോർക്: ഇടതുചുമലിലെ പരിക്ക് വില്ലനായതോടെ യു.എസ് ഒാപണിൽനിന്ന് നിലവിലെ ചാമ്പ്യനും ടോപ്സീഡുമായ നൊവാക് ദ്യോകോവിച്ച് പിന്മാറി. സ്വിറ്റ്സർലൻഡിെൻറ സ്റ്റാൻ വാവ്റിങ്കയുമായി പ്രീക്വാർട്ടർ മത്സരത്തിൽ 6-4, 7-5, 2-1ന് പിന്നിൽ നിൽക്കെയായിരുന്നു സെർബിയക്കാരെൻറ പിന്മാറ്റം. 23ാം സീഡായ വാവ്റിങ്ക സമ്പൂർണ ആധിപത്യവുമായി ജയത്തിനരികെ നിൽക്കെ വേദന കലശലായതോടെ കളി തുടരാനാവില്ലെന്ന് ദ്യോകോവിച്ച് അംപയറെ അറിയിക്കുകയായിരുന്നു. ഇതോടെ, പ്രകോപിതരായ കാണികൾ കൂവിവിളിച്ചാണ് താരത്തെ യാത്രയാക്കിയത്.
അവസാനം കളിച്ച അഞ്ച് ഗ്രാൻഡ് സ്ലാമുകളിൽ നാലും സ്വന്തമാക്കിയ താരത്തിന് ഇവിടെയും ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്നു. ഇതുവരെ 16 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തം പേരിൽ കുറിച്ച് ചരിത്രത്തിലേക്ക് കുതിപ്പ് തുടരുന്ന ദ്യോകോക്കു മുന്നിൽ 20 കിരീടങ്ങളുമായി റോജർ ഫെഡററും 18 എണ്ണവുമായി റാഫേൽ നദാലും മാത്രമാണ് അവശേഷിക്കുന്നത്.യു.എസ് ഒാപൺ വേദിയായ ഫ്ലഷിങ് മെഡോയിൽ ഇതുവരെ ക്വാർട്ടറിനുമുമ്പ് പരാജയപ്പെട്ടിട്ടില്ലാത്ത ദ്യോകോവിച് വാവ്റിങ്കക്കെതിരെ മികച്ച വ്യക്തിഗത റെക്കോഡുമായാണ് കളത്തിലിറങ്ങിയത്. ആദ്യ രണ്ടു സെറ്റും നഷ്ടമായെങ്കിലും തിരിച്ചുവരുമെന്ന കാണികളുടെ പ്രതീക്ഷ ബാക്കിനിർത്തിയായിരുന്നു പരിക്കേറ്റ് മടക്കം.
പുരുഷവിഭാഗത്തിൽ അഞ്ചാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും വനിതകളിൽ അഞ്ചാം സീഡ് യുക്രെയ്നിെൻറ എലീന സ്വിറ്റോലിനയും ക്വാർട്ടറിൽ കടന്നു. മെദ്വദേവ് 3-6, 6-3, 6-2, 7-6ന് സീഡില്ലാ താരം ജർമനിയുടെ ഡൊമിനിക് കോപ്ഫറിനെയും സ്വിറ്റോലിന 7-5, 6-4ന് പത്താം സീഡ് യു.എസിെൻറ മാഡിസൺ കീസിനെയുമാണ് തോൽപിച്ചത്. വനിതകളിൽ റെക്കോഡ് കിരീടം തേടുന്ന എട്ടാം സീഡ് യു.എസിെൻറ സെറീന വില്യംസ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ മൂന്നാം സീഡ് ചെക് റിപ്പബ്ലികിെൻറ കരോലിന പ്ലിസ്കോവ പുറത്തായി. 16ാം സീഡ് ഇംഗ്ലണ്ടിെൻറ യോഹന്ന കോൻറയാണ് 6-7, 6-3, 7-5ന് പ്ലിസ്കോവയെ വീഴ്ത്തിയത്. സെറീന 6-3, 6-4ന് 22ാം സീഡ് ക്രൊയേഷ്യയുടെ പെട്ര മാർടിചിനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.