കൊച്ചി: കേരളത്തിെൻറ മുന്‍ ഓപണറും പാനല്‍ മാച്ച് റഫറിയുമായ വി. നാരായണന്‍കുട്ടിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ മാച്ച് റഫറി പാനലിലേക്ക് തെരഞ്ഞെടുത്തു. ഇതാദ്യമായാണ് കേരളത്തില്‍നിന്ന് ഒരാള്‍ ബി.സി.സി.ഐ അന്താരാഷ്ട്ര മാച്ച് റഫറി പാനലിലെത്തുന്നത്. നിലവില്‍ ബി.സി.സി.െഎ പാനല്‍ മാച്ച് റഫറിയായ വി. നാരായണന് കുട്ടി 150ഓളം മത്സരങ്ങളില്‍ മാച്ച് റഫറിയായിട്ടുണ്ട്. 1985 മുതല്‍ 97 വരെ കേരളത്തിനുവേണ്ടി കളിച്ച ഇദ്ദേഹം 42 മത്സരങ്ങളില്‍നിന്നായി 1793 റണ്‍സെടുത്തിട്ടുണ്ട്.
കേരളത്തിനുവേണ്ടി ഓപണറായി കളിച്ച് മൂന്ന് സെഞ്ച്വറിയടിച്ച റെക്കോഡും നാരായണന് കുട്ടിയുടേതാണ്. കേരള സീനിയര്‍ ടീം സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ നാരായണന്‍കുട്ടി തിരുവനന്തപുത്ത് ഇന്‍കംടാക്സ് ഓഫിസറാണ്. കേരളത്തിെൻറ മുന്‍ കളിക്കാരന് അന്താരാഷ്ട്ര റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാന ക്രിക്കറ്റിന് അഭിമാനകരമാണെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.