ഹാമിൽട്ടൺ: ലോകക്രിക്കറ്റിൽ ഇന്ന് കളത്തിലുള്ളവരിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർ ഇന്ത്യൻ നായകൻ വിരാട് ക ോഹ്ലിയും ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സുമെന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. ഇന്ത്യൻ പ്രീമ ിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിലെ സഹതാരമായ ഡേവിഡ് വാർണറുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് കിവി നായകൻ ഇക ്കാര്യം പറഞ്ഞത്.
മുന്ന് ഫോർമാറ്റിലും അപ്രമാധിത്വം നേടാനുള്ള ത്വരയാണ് മറ്റെല്ലാവരിൽ നിന്നും കോഹ്ലിയെ ഉയരത്തിലെത്തിക്കുന്നത്. കോഹ്ലി കളിക്കുന്നത് കാണാനും എതിരെ കളിക്കുന്നതും മികച്ച അനുഭവമാണെന്നും വില്യംസൺ വിലയിരുത്തി.
ഇരുവരിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പ്രയാസമായിരിക്കും. ലീഗ് ക്രിക്കറ്റിൽ മാത്രമാണ് എബി ഇപ്പോൾ കളിക്കുന്നത്. വളരെയേറെ കഴിവുറ്റ കളിക്കാരനാണ് അദ്ദേഹം. ഞങ്ങളുടെ കാലത്തെ ‘സ്പെഷൽ’ കളിക്കാരനും കുടിയാണദ്ദേഹം. ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള കോഹ്ലി ടെസ്റ്റിൽ രണ്ടാമതും ട്വൻറി20യിൽ പത്താമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.