വിരുഷ്ക വിവാഹ ചിത്രങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിൽക്കും

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും തങ്ങളുടെ വിവാഹചിത്രങ്ങൾ പ്രമുഖ അമേരിക്കൻ ഫാഷൻ മാഗസിനു വിൽക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയാണ് ഉദ്ദേശ്യം. 

ദമ്പതികൾ  മുംബൈയിലും ഡൽഹിയിലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾക്കായി വിരുന്ന് വരുന്നുണ്ട്. വിരാടിൻറെ കുടുംബം ഡിസംബർ 21ന് ഡൽഹിയിൽ വിരുന്നു സംഘടിപ്പിക്കും. മുംബൈയിൽ ഡിസംബർ 26 നാണ് അനുഷ്കയുടെ കുടുംബത്തിൻറെ വിരുന്ന്. വിവാഹ ശേഷം ഇരുവരും മുംബൈയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Virat Kohli and Anushka Sharma will sell wedding photos for charity -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.