ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്‍റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരെ സംബന്ധിച്ച് ചരിത്രത്തിന്‍റെ ആവർത്തനമാകും അത്. 2008ൽ അണ്ടർ-19 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം സെമ ി ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലാൻഡ് ആയിരുന്നു എതിരാളികൾ. അന്നത്തെ അണ്ടർ-19 ഇന്ത്യൻ ടീമിനെ നയിച്ചത് വിരാട് കോഹ് ലി. ന്യൂസിലാൻഡ് ടീമിനെ നയിച്ചതാവട്ടെ ഇന്നത്തെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും.
ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂസിലാൻഡിന്‍റെ ടിം സൗത്തീ, ട്രെന്‍റ് ബോൾട്ട് എന്നിവരും അന്ന് അണ്ടർ-19 ലോകകപ്പിൽ കളിച്ചിരുന്നു. വിരാട് കോഹ് ലിയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ മൂന്ന് വിക്കറ്റിന് അന്ന് ന്യൂസിലാൻഡിനെ കീഴടക്കി. കളിയിലെ താരമായ കോഹ് ലി എതിർ ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ വിക്കറ്റെടുക്കുകയും ചെയ്തു.
2008ലെ അണ്ടർ-19 ലോകകപ്പ് സെമി ഫൈനലിന്‍റെ തനിയാവർത്തനം ചൊവ്വാഴ്ച ഓൾഡ് ട്രാഫോർഡിൽ സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.