കോഹ്ലിയും അനുഷ്കയും മുംബൈയിലേക്ക് താമസം മാറ്റുന്നു

വിവാഹത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മുംബൈയിലേക്ക് താമസം മാറുന്നു. സിനിമയില്‍ സജീവമായ ഭാര്യ അനുഷ്ക ശര്‍മ്മയുടെ സൗകര്യാര്‍ഥം പരിഗണിച്ചാണ് അദ്ദേഹം പുതിയ സ്ഥലത്തേക്ക് മാറുന്നത്. മുംബൈയിലെ വറ്ലിയിലേക്കാണ് കോഹ്ലി താമസം മാറുന്നത്. ബോളിവുഡില്‍ അനുഷ്ക തിരക്കായതിനാലാണ് അദ്ദേഹം മുംബൈയിലേക്ക് ചേക്കേറുന്നത്. ഇരുവരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - Virat Kohli-Anushka Sharma, move to Mumbai- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.