ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനമടക്കം ഗുരുതരാരോപണവുമായി ഭാര്യ ഹസിൻ ജഹാൻ വീണ്ടും രംഗത്ത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പോലെ ബോളിവുഡ് നായികയെ വിവാഹം കഴിക്കാനായിരുന്നു ഷമിയുടെ ആഗ്രഹമെന്നാണ് ഹസിൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
താനുമായുള്ള വിവാഹം അബദ്ധമായിപ്പോയെന്ന മനോഭാവമായിരുന്നു ഷമിക്കെന്നും രണ്ട് വർഷമായി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഭാര്യ ഹസിൻ ആരോപിക്കുന്നു. ഷമി തന്നോട് നിരന്തരമായി വിവാഹ മോചനം ആവശ്യടുന്നു. ഭാര്യയായ തനിക്ക് പകരം പാകിസ്താനിയായ കാമുകിയുമായാണ് 2017െല ശ്രീലങ്കൻ ടൂർണമെൻറിന് ഷമി പോയെതന്നും ഹസിൻ പറഞ്ഞു. യു.പിയിലുള്ള സഹോദരനോട് തന്നെ കൊന്ന് കുഴിച്ചുമൂടാൻ വരെ ഷമി ആവശ്യപ്പെട്ടതായും ഹസിൻ ആരോപിച്ചു.
ഷമിയുമായുള്ള വിവാഹത്തെ തുടർന്ന് മോഡലിങ്ങും തെൻറ േജാലിയും ഉപേക്ഷിക്കേണ്ടി വന്നെന്നും ഹസിൻ പ്രതികരിച്ചു. 2014ലായിരുന്നു ഷമിയും ഹസിനും തമ്മിലുള്ള വിവാഹം. മുൻ മോഡലും കൊൽകത്ത നൈറ്റ് റൈഡേഴ്സിെൻറ ചിയർ ഗേൾസിൽ അംഗവുമായിരുന്നു ഹസിൻ ജഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.