ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി (െഎ.സി.സി) ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യയും നായകൻ വിരാട് കോഹ്ലിയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങാനിരിക്കെ 113 പോയൻറുമായാണ് ഇന്ത്യ പഞ്ചദിന ക്രിക്കറ്റിെൻറ തലപ്പത്ത് വിരാജിക്കുന്നത്. ന്യൂസിലൻഡ് (111), ദക്ഷിണാഫ്രിക്ക (108) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ബാറ്റിങ്ങിൽ 922 പോയൻറുമായാണ് കോഹ്ലി തലപ്പത്ത്. ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിന് (913) പിറകിൽ 881 പോയൻറുമായി ഇന്ത്യയുടെ ചേതേശ്വർ പുജാര മൂന്നാം സ്ഥാനത്തുണ്ട്. 15 ാം റാങ്കിലുള്ള ഋഷഭ് പന്താണ് (673) ആദ്യ 20ൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാൻ.
ബൗളർമാരിൽ ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് (878) ഒന്നാമത്. ഇംഗ്ലണ്ടിെൻറ ജെയിംസ് ആൻഡേഴ്സണും (862) ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും (851) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആറാം റാങ്കിലുള്ള രവീന്ദ്ര ജദേജ (794), പത്തിലുള്ള രവിചന്ദ്ര അശ്വിൻ (763), 16ാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ (711) എന്നിവരാണ് ആദ്യ 20ലുള്ള ഇന്ത്യൻ ബൗളർമാർ. ഒാൾറൗണ്ടർമാരിലും ജദേജ മുൻപന്തിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.