റാഞ്ചി: റെക്കോഡ് ജയം എത്തിപ്പിടിച്ചിട്ടും ആവേശം പങ്കുവെക്കാൻ ആരാധകരെത്താത്ത റാഞ് ചി ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് കോഹ്ലിയുടെ പുതിയ നിർദേശം. ആസ്ട്രേലിയയും ഇംഗ്ലണ്ടും സ്വന്തം രാജ്യത്തെ വേദികൾ പരിമിതപ്പെടുത്തിയതിനു സമാനമായി ഇന്ത്യയിലും ട െസ്റ്റ് മത്സരങ്ങളുടെ വേദികൾ അഞ്ചായി ചുരുക്കണമെന്നാണ് ക്യാപ്റ്റെൻറ ആവശ്യം. ആസ്ട്രേലിയയിൽ മെൽബൺ, സിഡ്നി, പെർത്ത്, ബ്രിസ്ബേൻ, അഡ്ലെയ്ഡ് എന്നീ അഞ്ചും ഇംഗ്ലണ്ടിൽ ലോഡ്സ്, ഓവൽ, ട്രെൻറ് ബ്രിഡ്ജ്, ഓൾഡ് ട്രാഫോഡ്, എഡ്ജ്ബാസ്റ്റൺ, സതാംപ്ടൺ, ഹെഡിങ്ലി എന്നീ ഏഴും മൈതാനങ്ങൾ മാത്രമാണ് ടെസ്റ്റിന് അനുവദിക്കുക.
സമാനമായി, രാജ്യത്ത് ക്രിക്കറ്റ് മൈതാനങ്ങൾ അനവധിയുണ്ടെങ്കിലും ടെസ്റ്റിന് എല്ലാ വേദികളും അനുവദിക്കേണ്ടെന്നാണ് ആവശ്യം. രാജ്യത്ത് നിലവിൽ 15ഓളം മൈതാനങ്ങളിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കാറുണ്ട്. ഇവക്കിടയിൽ മാറിമാറി അനുവദിക്കുകയാണ് ക്രിക്കറ്റ് ബോർഡ് ചെയ്യുന്നത്.
ഒന്ന് തിരുവനന്തപുരമാക്കാമെന്ന് തരൂർ
കോഹ്ലിയുടെ നിർദേശത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ശശി തരൂർ എം.പി അഞ്ചോ ആറോ ആകാമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇതുവഴി കാണികളുടെ സാന്നിധ്യം ഉറപ്പുവരുത്താനാകുമെന്നും എന്നാൽ, എന്തുകൊണ്ടും അതിലൊന്നാകാൻ തിരുവനന്തപുരത്തിന് അർഹതയുണ്ടെന്നും തരൂർ പറയുന്നു.ടെസ്റ്റിന് അഞ്ചു വേദി മതിയെന്ന് കോഹ്ലി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.