മുംബൈ: െഎ.പി.എല്ലിലുടനീളം മോശം പ്രകടനവുമായി നിരാശപ്പെടുത്തിയ വിരാട് കോഹ്ലി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിഴൽവിട്ടുണർന്ന് ഉജ്ജ്വലമായി കളിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ്. ‘‘കോഹ്ലിയുടെ നിലവിലെ േഫാമിനെക്കുറിച്ച് വേവലാതിപ്പെടുന്നതിൽ കാര്യമില്ല. അദ്ദേഹത്തിെൻറ പ്രതിഭ എനിക്ക് നന്നായറിയാം. റൺവേട്ടയുടെ പഴയ നാളുകളിലേക്ക് തിരിച്ചെത്തുന്നതിൽ അദ്ദേഹത്തിന് തടസ്സമൊന്നുമില്ല’’ -കപിൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ 16 ടെസ്റ്റുകളിലായി 973 റൺസ് അടിച്ചുകൂട്ടിയ കോഹ്ലി െഎ.പി.എല്ലിൽ അവസാന 10 മത്സരങ്ങളിൽ 308 റൺസ് മാത്രമാണെടുത്തത്. േകാഹ്ലിയും ഗെയ്ലും ഡിവില്ലിയേഴ്സുമടങ്ങുന്ന മുൻനിര ദയനീയമായി പരാജയപ്പെട്ടതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിരന്തര പരാജയങ്ങളുമായി ടൂർണമെൻറിെൻറ േപ്ലഒാഫ് കാണാതെ പുറത്തുപോയിരുന്നു. ഇംഗ്ലണ്ടിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന ടൂർണമെൻറിൽ നാലിന് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.