കൊളംബൊ: നായക സ്ഥാനത്ത് എം.എസ് ധോണിയുടെ നേട്ടങ്ങളെ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് കോച്ച് രവിശാസ്ത്രി. മികച്ച ബാറ്റ്‌സ്മാന്‍ ആയ കോഹ്‌ലി ഇതിനോടകംതന്നെ തന്റെ ക്യാപ്റ്റന്‍സി പ്രതിഭ തെളിയിച്ചിട്ടുണ്ട്.ക്രിക്കറ്റ് കളിക്കാരൻ, കമന്റേറ്റർ, കോച്ച് എന്നിങ്ങനെ തൻെറ 35 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സചിൻ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇത്രയും മനോഹരമായി കളിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്ന് രവിശാസ്ത്രി വ്യക്തമാക്കി. ആനന്ദബസാർ പത്രികക്ക് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
കരിയറിന്റെ പകുതയിൽ നിൽക്കെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ കോഹ്ലിക്ക് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന വിശ്വാസം രവിശാസ്ത്രി പങ്കുവെച്ചു.ഇന്ത്യയുടെ രണ്ട് ലോകകപ്പുകളിലും കോഹ്‌ലിയുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ വിരാട് മറികടക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ലോകം സംസാരിക്കുന്നു. ഏറ്റവും മികച്ചവനായാല്‍ അത്ഭുതപ്പെടാനില്ലെന്നും ശാസ്ത്രി വ്യക്തമാക്കി.
ഇന്ത്യൻ ടീമിെൻറ നായകനെന്ന നിലയിൽ വിരാട് കോഹ്‌ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ശ്രീലങ്കക്കെതിരെ 303 റൺസിെൻറ കൂറ്റൻ വിജയം നേടിയതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ‘ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ശ്രീലങ്ക നിലവിൽ ഫോമില്ലാത്ത ടീമാണ്. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കെതിരെ അവരുടെ മണ്ണിൽ ഇന്ത്യയുടെ പ്രകടനം മനസ്സിലാക്കിമാത്രമേ കോഹ്ലിയെ അളക്കാൻ കഴിയൂവെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.