കോവിഡ്​ പാരയായി; വിൻഡീസ്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ ജനുവരി മുതൽ പ്രതിഫലമില്ല

കിങ്​സ്​റ്റൺ: കോവിഡ്​ 19 മൂലം കളിയില്ലാതെ വീട്ടിലിരിപ്പായ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ ജനുവരി മുതൽ പ്രതിഫലമില്ല. കോവിഡ്​ കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന്​ വെസ്​റ്റിൻഡീസ്​ ക്രിക്കറ്റ്​ ബോർഡ്​ അന്താരാഷ്​ട്ര, ആഭ്യന്തര കളിക്കാർക്ക്​ ജനുവരി മു​തൽ മാച്ച്​ഫീ നൽകിയിട്ടില്ല.

ഇതോടൊപ്പം കരീബിയൻ താരങ്ങൾക്ക്​ ആശ്വാസമാകാറുള്ള ഇന്ത്യൻ പ്രീമിയർ ലീഗ്​ ഈ സീസണിൽ നടക്കുമോയെന്ന കാര്യം സംശയത്തിലായതും താരങ്ങളെ പ്രതിസന്ധിയിലാക്കുന്നു​. ജനുവരിയിൽ അയർലൻഡിനെതിരെയും (മൂന്ന് വീതം​ ഏകദിനം, ട്വൻറി20) ഫെബ്രുവരി- മാർച്ച്​ മാസങ്ങളിലായി ശ്രീലങ്കക്കെതിരെയും (മൂന്ന്​ ഏകദിനം രണ്ട്​ ട്വൻറി20) നടന്ന പരമ്പരകളുടെ മാച്ച്​ ഫീ പോലും സീനിയർ ടീം കളിക്കാർക്ക്​ ലഭിച്ചിട്ടില്ല.

ഫെബ്രുവരിയിൽ ആസ്​ട്രേലിയക്കെതിരെ കളിച്ച നാല്​ മത്സരങ്ങളുടെ മാച്ച്​ ഫീ വനിത ടീമിനും ലഭിക്കാനുണ്ട്​.

Tags:    
News Summary - west indies cricketers not paid matchfee from january due to cash crunch-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.