ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വൻറി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ റിഷഭ് പന്തും ചൈനാമാൻ ബൗളർ കുൽദീപ് യാദവും ഇടംപിടിച്ചു. ഒാപണർ രോഹിത് ശർമയും പേസ് ബൗളർ ജസ്പ്രീത് ബുംറയും ടീമിലില്ല. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന ടീമിൽനിന്ന് മറ്റു മാറ്റങ്ങളില്ല. അഞ്ചു ഏകദിനങ്ങളും രണ്ടു ട്വൻറി20യുമടങ്ങിയ പരമ്പര ഇൗമാസം 23ന് തുടങ്ങും.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, റിഷഭ് പന്ത്, അജിൻക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ്, കേദാർ ജാദവ്, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.